തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനെ ഡിസംബർ 10 ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൻെറ രണ്ടാം ഘട്ടം നടക്കുന്ന വ്യാഴാഴ്ച ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യാനായി ഇ.ഡി വിളിച്ചതിെൻറ തൊട്ടുപിന്നാലെ സി.എം. രവീന്ദ്രന് കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദമായ ശേഷം ഇ.ഡി. അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ചോദ്യം ചെയ്യാനായില്ല.
ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രൻ പങ്കാളിയാണെന്നാണ് ഇ.ഡിക്ക് കരുതുന്നത്. കെ ഫോൺ അടക്കം പദ്ധതികളിൽ വഴിവിട്ട ഇടപെടലുണ്ടായി. ഐ.ടി പദ്ധതികളിൽ മലബാറിലെ കമ്പനിക്ക് വഴിവിട്ട സഹായം നൽകി. ശിവശങ്കെറ കാണാൻ സ്വപ്ന സെക്രേട്ടറിയറ്റിലെത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടെന്നും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ രവീന്ദ്രൻ പങ്കെടുത്തെന്നും ഇ.ഡി പറയുന്നു.
സി.എം. രവീന്ദ്രെൻറ സ്വത്ത് വിവരം ആവശ്യപ്പെട്ട് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടുണ്ട്. രവീന്ദ്രെൻറയും ഭാര്യയുെടയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങൾ എല്ലാ രജിസ്ട്രേഷൻ ഓഫിസുകളിലും പരിശോധന നടത്തി അറിയിക്കണമെന്നാണ് രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. 12 സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിെൻറ ബന്ധുക്കൾക്കോ ഒാഹരിയുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. വടകരയിലെ ചില വ്യാപാരസ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ സഹകരണ സൊസൈറ്റിയിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.