കള്ളപ്പണ ഇടപാട് കേസ്​:​ സിറോ മലബാര്‍ സഭ വൈദികരെ ഇ.ഡി ചോദ്യം ചെയ്​തു

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയിൽ വൻതോതിൽ കള്ളപ്പണ ഇടപാട്​ നടന്നുവെന്ന കേസിൽ രണ്ട്​ വൈദികരെ എന്‍ഫോഴ്‌മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്​തു. എറണാകുളം- അങ്കമാലി അതിരൂപത മുൻ മോണ്‍സിഞ്ഞോർ ഫാ. സെബാസ്​റ്റ്യന്‍ വടക്കുമ്പാടൻ, മുന്‍ പ്രോക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവ എന്നിവരാണ്​ എറണാകുളത്ത്​ ഇ.ഡി ഓഫിസിൽ എത്തിയത്​. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ.

നേരെത്ത ഇ.ഡി പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ച​െൻറ മൊ‍ഴിയെടുത്തിട്ടുണ്ട്​. പലരും വാങ്ങിയ ഭൂമിക്ക്​ പണമെത്തിയത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് മൊ‍ഴി നല്‍കാനെത്തിയ പാപ്പച്ചന്‍ മാധ്യമങ്ങളോട് അന്ന്​ പറഞ്ഞിരുന്നു.

ഭൂമി ഇടപാടിന്​ ഇടനില നിന്നവരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. വിവാദമായ ഭൂമി വില്‍പനയില്‍ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്നായിരുന്നു ഇ.ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക്​ 6.5 കോടി പിഴ ഇട്ടിരുന്നു.

വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ റവന്യൂ സംഘം ഹൈകോടതി നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ പുറ​േമ്പാക്ക് ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിരൂപതയുടെ ഉടമസ്ഥതയിൽ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെൻറ് ഭൂമിയുടെ സെറ്റിൽമെൻറ്് പ്രമാണവുമായി ബന്ധപ്പെട്ടാണ് ലാൻഡ് റവന്യു കമീഷണർ റിപ്പോർട്ട് നൽകിയത്.

Tags:    
News Summary - ED questions the Priests in Syro-Malabar Church land deal money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.