കള്ളപ്പണ ഇടപാട് കേസ്: സിറോ മലബാര്‍ സഭ വൈദികരെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ രണ്ട് വൈദികരെ എന്‍ഫോഴ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപത മുൻ മോണ്‍സിഞ്ഞോർ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടൻ, മുന്‍ പ്രോക്യൂറേറ്റര്‍ ഫാദര്‍ ജോഷി പുതുവ എന്നിവരാണ് എറണാകുളത്ത് ഇ.ഡി ഓഫിസിൽ എത്തിയത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ.
നേരെത്ത ഇ.ഡി പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ചെൻറ മൊഴിയെടുത്തിട്ടുണ്ട്. പലരും വാങ്ങിയ ഭൂമിക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് മൊഴി നല്‍കാനെത്തിയ പാപ്പച്ചന്‍ മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു.
ഭൂമി ഇടപാടിന് ഇടനില നിന്നവരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. വിവാദമായ ഭൂമി വില്‍പനയില്‍ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്നായിരുന്നു ഇ.ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ റവന്യൂ സംഘം ഹൈകോടതി നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ പുറേമ്പാക്ക് ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിരൂപതയുടെ ഉടമസ്ഥതയിൽ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെൻറ് ഭൂമിയുടെ സെറ്റിൽമെൻറ്് പ്രമാണവുമായി ബന്ധപ്പെട്ടാണ് ലാൻഡ് റവന്യു കമീഷണർ റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.