ലൈഫ്​ മിഷൻ; കള്ളപ്പണം വെളുപ്പിച്ച കേസിൽ സന്തോഷ്​ ഈപ്പനെതിരെ ഇ.ഡി കേസ്​

കൊച്ചി: ലൈഫ്​ മിഷൻ പദ്ധതിയുടെ മറവിൽ​ കള്ളപ്പണം വെളുപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന്​ യൂണിടാക്​ ഉടമ സന്തോഷ്​ ഈപ്പനെതിരെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ​കേസെടുത്തു​.

ലൈഫ്​ മിഷൻ ഇടപാടുമായി ബന്ധ​െപ്പട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന​ കണ്ടെത്തലിനെ തുടർന്നാണ്​ സ​േന്താഷ്​ ഈപ്പനെ പ്രതിയാക്കി കേസെടുത്തത്​. ഇ.ഡി രജിസ്റ്റർ ചെയ്​ത കേസിൽ സന്തോഷ്​ ഈപ്പൻ മാത്രമാണ്​ പ്രതി. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തിയേക്കും.

ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ ലഭിച്ച കമീഷൻ ആഭ്യന്തരവിപണിയിൽനിന്ന്​ ഡോളറാക്കി മാറ്റി വിദേശത്തേക്ക്​ കടത്തിയതിലാണ്​ പ്രധാന അന്വേഷണം. 1.90 ലക്ഷം ഡോളർ വിദേശത്തേക്ക്​ കടത്തി എന്നതാണ്​ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ അഞ്ചുപേ​ർക്കെതിരെ കസ്റ്റംസ്​ കേസെടുത്തിരുന്നു. 

Tags:    
News Summary - life mission black money case ed registers case against santhosh eapen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.