െകാച്ചി: സ്വപ്നയുടെ പങ്കാളിത്തമുള്ള ഇടപാടുകളിൽ ശിവശങ്കറിെൻറ ഇടപെടലുണ്ടായത് സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വലിയ സ്വാധീനം ഉണ്ടെന്ന സന്ദേശമാണ് ബന്ധപ്പെട്ടവർക്ക് നൽകിയതെന്ന് ഇ.ഡി. കോൺസുലേറ്റിെൻറ പേരിൽ വരുന്ന നയതന്ത്ര ബാഗേജുകൾ സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നാറുണ്ടെങ്കിലും പരിശോധനയില്ലാതെ ഇവ കടത്തിവിടാൻ സഹായകമായത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിെൻറ ഇടപെടലാണ്. ശിവശങ്കറിെൻറ ഇടപെടലില്ലായിരുന്നെങ്കിൽ നയതന്ത്ര ബാഗേജിെൻറ മറവിൽ എത്തിയ സ്വർണം 20 തവണയോളം പുറത്ത് പോകില്ലായിരുന്നു. ഇതുവരെ ലഭിച്ച തെളിവിെൻറ അടിസ്ഥാനത്തിൽ ശിവശങ്കറാണ് സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരനെന്നാണ് മനസ്സിലാവുന്നതെന്ന് ഇ.ഡി ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
ശിവശങ്കറിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങൾ കാണിച്ച് നവംബർ 10ന് ഇ.ഡി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതാണ് നിർണായകവിവരങ്ങൾ ലഭിക്കാനിടയാക്കിയത്. നയതന്ത്ര ബാഗേജിെൻറ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് പൂർണമായും അറിയാമായിരുന്നെന്നാണ് സ്വപ്ന ഉറപ്പിച്ചുപറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമുള്ള കുറ്റകൃത്യമാണ് ശിവശങ്കർ ചെയ്തത്. ലോക്കറിൽ സൂക്ഷിച്ച പണം യൂനിടാകിൽനിന്ന് സ്വപ്നക്കും ശിവശങ്കറിനും കൈക്കൂലിയായി കിട്ടിയതാണെന്ന വെളിപ്പെടുത്തലിലൂടെ കൈക്കൂലിയെക്കുറിച്ച് അറിയുക മാത്രമല്ല, ൈകക്കൂലി കൈപ്പറ്റുകകൂടി ചെയ്െതന്നാണ് വ്യക്തമാകുന്നത്.
2019 നവംബർ 11ന് നടന്ന വാട്സ്ആപ്പ് ചാറ്റിലും ലോക്കർ തുറക്കുന്നതിനെക്കുറിച്ച് ആരായുന്നുണ്ട്. എന്നാൽ, വാട്സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ശിവശങ്കർ ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്. ഇനി ഫയൽ ചെയ്യുന്ന കുറ്റപത്രത്തിൽ ശിവശങ്കറിനെയും പ്രതി ചേർക്കും. ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് ശിവശങ്കറിന് കേസിൽ നിർണായക റോളുണ്ടെന്ന് വ്യക്തമാണെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.