കൊച്ചി: ലാവലിൻ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ഇടപെടൽ. 2006ൽ ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസിന് നൽകിയ പരാതിയിൽ ഹാജരായി തെളിവുകൾ നൽകാൻ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന് നോട്ടീസ്. വെള്ളിയാഴ്ച കൊച്ചിയിെല ഓഫിസിൽ ഹാജരാകാനാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ നോട്ടീസ് നൽകിയത്.
2006 മാർച്ച് പത്തിനാണ് നന്ദകുമാർ പരാതി നൽകിയത്. ഇതിന്റെ പകർപ്പ് ഇ.ഡിക്കും നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഈ പരാതിയുടെ പകർപ്പ് കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് െതളിവ് ഹാജരാക്കാൻ വിളിപ്പിച്ചതെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു.
വെള്ളിയാഴ്ച ഹാജരായി തെൻറ പക്കലുള്ള തെളിവുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.സി ലാവലിൻ കമ്പനിയുടെ ഇടനിലക്കാരൻവഴി രണ്ടുകോടി രൂപ കണ്ണൂരിൽവെച്ച് കൈമാറി, സിംഗപ്പുരിലെ കമല ഇൻറർനാഷനൽ എന്ന സ്ഥാപനത്തിലേക്ക് 70 കോടി രൂപ വന്നു, തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ഇ.ഡി നൽകിയ നോട്ടീസ് തമാശയായി മാത്രമേ കാണുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസിയായ സി.ബി.െഎ അന്വേഷിച്ചിട്ട് ഒരുതുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതി നൽകിയ വ്യക്തിയുടെ വിശ്വാസ്യത എന്താണെന്ന് എല്ലാപേർക്കുമറിയാം. ഇത്തരം വിരട്ടൽ രീതികൾ കൈയിൽവെച്ചാൽ മതിയെന്നും അത് ഇവിടെ ചെലവാകിെല്ലന്നും പിണറായി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.