അഞ്ചൽ: കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് എൻഫോഴ്മെൻറ് അധികൃതർ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് നേതാവിനെ അഞ്ചലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കടയ്ക്കൽ ചുണ്ട സ്വദേശി, ഏറെനാളായി അഞ്ചൽ ചന്തമുക്കിന് സമീപം വാടക വീട്ടിൽ താമസിച്ചു വരുന്ന റൗഫ് ഫെരീഫിനെയാണ് അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസം മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നടന്ന റെയ്ഡിന്‍റെ അടിഥാനത്തിലാണ് കാമ്പസ് ഫ്രണ്ട് നേതാവായ റൗഫ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. അഞ്ചലിലെ വീട്ടിലെത്തിച്ചുനടത്തിയ പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. റൗഫ് ഷെരീഫിനെ വീട്ടിലെത്തിച്ചതറിഞ്ഞ് അഞ്ചലിലേയും പരിസരത്തേയും കാമ്പസ് ഫ്രണ്ട് പ്രവർത്തകർ റൗഫിെൻറ വീടിന് മുന്നിൽ പ്രതിഷേധവുമായി എത്തി. സായുധസേനയുടെ സംരക്ഷണത്തിലാണ് റൗഫിനെ വീട്ടിലെത്തിച്ചത്.
വാർത്ത കേട്ട് സ്ഥലത്തേക്ക് കൂടുതൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തിത്തുടങ്ങിയതോടെ പരിസരത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗഥർ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അറസ്റ്റിൽ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഞ്ചലിൽ പ്രകടനം നടത്തി. റോഡ് ഭാഗികമായി ഉപരോധിച്ച് പ്രതിഷേധയോഗവും നടത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ നേരിടുന്ന നിലപാടാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും ഇതിന് മുന്നോടിയാണ് റൗഫിെൻറ അറസ്റ്റേന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഡൽഹിയിൽ നടന്നുവരുന്ന സമരങ്ങൾക്ക് നേതൃത്വം നൽകുകയും, പ്രസ്താവനകൾ ഇറക്കുകയും ചെയ്യുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്നാണ് ബന്ധുക്കളുടെയും കാമ്പസ് ഫ്രണ്ട് നേതാക്കളുടെയും വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.