എടപ്പാൾ: പൊന്നാനി താലൂക്കിൽ വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനിയായ നഴ്സിങ് അസിസ്റ്റൻറ് (36), ശുകപുരം ആശുപത്രിയില്‍ ചികിത്സക്ക് വിധേയനായ എടപ്പാള്‍ അയിലക്കാട്ടെ ഒരു വയസുകാരന് എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു വയസുകാരന് സെക്കൻഡറി കോൺടാക്ടിലൂടെ രോഗം വന്ന വഴി കണ്ടെത്താത്തത് നേരിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
ഈ കുട്ടിയുടെ ഗൾഫിൽ നിന്നെത്തിയ ബന്ധുവും, അയാളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞും ശുകപുരം ആശുപത്രിയിൽ കിടത്തിചികിത്സക്ക് വിധേയരായിരുന്നു. എന്നാൽ, ഇയാളുടെയും മറ്റ് ബന്ധുക്കളുടെയും ഫലം നെഗറ്റീവാണ്. നിലവിൽ രോഗലക്ഷണങ്ങളില്ലെങ്കിലും അഞ്ച് മാസം പ്രായമായ കുഞ്ഞിെൻറ സാമ്പിൾ വെള്ളിയാഴ്ച ശേഖരിച്ചു. ശനിയാഴ്ച ഫലം വന്നാൽ മാത്രമേ ഒരു വയസുകാരന് എങ്ങനെയാണ് രോഗം വന്നതെന്ന് കണ്ടെത്താനാകൂ.
എടപ്പാൾ ആശുപത്രിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ വിഭാഗം ഡോക്ടറും നഴ്സിങ് അസിസ്റ്റൻറും ആശുപത്രി കെട്ടിടത്തിൽ ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജൂൺ 25 മുതൽ അവധിയിലായിരുന്ന നഴ്സിങ് അസിസ്റ്റൻറിനെ 28 ന് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് സ്വകാര്യാശുപത്രികളിൽ പരിശോധന നടത്തിയതിൽ സംശയം തോന്നിയ മൂന്ന് പേരെ വീണ്ടും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.