ന്യൂഡൽഹി: രാജ്യത്ത് അഞ്ചു പതിറ്റാണ്ടായി തുടരുന്ന 10+2 സംവിധാനം അഴിച്ചുപണിയുന്നതോ ടൊപ്പം ബിരുദപഠനം വിശാലമാക്കാൻ നാലു വർഷത്തെ ബാച്ലർ ഓഫ് ലിബറൽ ആർട്സ് (ബി.എൽ.എ), അധ്യാപക പരിശീലനത്തിെൻറ ഗുണനിലവാരം കൂട്ടാൻ നാല് വർഷ ബാച്ലർ ഓഫ് ലിബറൽ എജുക്കേഷൻ (ബി.എൽ.ഇ) എന്നീ കോഴ്സുകൾ ആവിഷ്കരിക്കണമെന്നും കസ്തൂരി രംഗൻ സമിതി.
പ്ലസ് ടു വരെയുള്ള രണ്ടു ഘട്ട ( 10+2) സംവിധാനത്തിനു പകരം, നാലു ഘട്ടങ്ങളായുള്ള (5+3+3+4) രീതി ആവിഷ്കരിക്കണമെന്നാണ് മാനവശേഷി വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസ നയം 2019 െൻറ കരട് റിപ്പോർട്ട് മുേന്നാട്ടുവെക്കുന്ന പ്രധാന നിർദേശങ്ങളിലൊന്ന്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പ്രത്യേക ശ്രദ്ധകൊടുത്ത് അവരുടെ മാനസിക വികാസവും ബൗദ്ധിക നിലവാരവും വർധിപ്പിക്കണം.
പ്രീപ്രൈമറി, പ്രൈമറി വിദ്യാർഥികൾക്ക് പോഷകസമ്പുഷ്ടമായ പ്രാതലും ഉച്ചഭക്ഷണവും ഉറപ്പാക്കണം. മൂന്നു വയസ്സു മുതൽ 18 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശം നിയമം (ആർ.ടി.ഇ ആക്ട്) വ്യാപിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ, ആറു വയസ്സു മുതൽ 14 വയസ്സു വരെയാണ് സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുള്ളത്.
2014ൽ ഒഴിവാക്കിയ, നാലു വർഷ ബിരുദ സംവിധാനമാണ് വീണ്ടും തിരിച്ചുകൊണ്ടുവരാൻ നിർദേശം വന്നിരിക്കുന്നത്. ‘‘വിവിധ പ്രവേശന-വിടുതൽ ഓപ്ഷനുകളോടെ മൂന്നു വർഷ കോഴ്സുകളും നാലു വർഷ കോഴ്സുകളും നിലനിർത്തിക്കൊണ്ടു പോകും വിധമാണ് സംവിധാനം ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്. വിഷയത്തിൽ കൂടുതൽ വൈദഗ്ധ്യം നൽകുന്നതും ഐഛികമായി ഗവേഷണത്തിന് സൗകര്യമൊരുക്കുന്നതുമാണ് നാലു വർഷ കോഴ്സുകൾ.’’ -കരടു റിപ്പോർട്ട് പറയുന്നു.
സ്വകാര്യ സ്കൂളുകൾക്ക് പ്രാധാന്യം നൽകുന്ന നിർദേശങ്ങൾക്കൊപ്പം നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏകപക്ഷീയമായി ഫീസ് വർധിപ്പിക്കാതിരിക്കാനും ചില നിയന്ത്രണങ്ങളും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകൾ മാത്രമേ പേരിനൊപ്പം പബ്ലിക് എന്നു ചേർക്കാവൂ, സ്വകാര്യ സ്കൂളുകൾക്ക് സ്കൂൾ മാനേജ്മെൻറുകൾ നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.