എല്ലാ വർഷവും വിദ്യാഭ്യാസ കോൺക്ലേവുകൾ സംഘടിപ്പിക്കും- ഡോ.ആർ. ബിന്ദു

എല്ലാ വർഷവും വിദ്യാഭ്യാസ കോൺക്ലേവുകൾ സംഘടിപ്പിക്കും- ഡോ.ആർ. ബിന്ദു

കൊച്ചി: എല്ലാ വർഷവും വിദ്യാഭ്യാസ കോൺക്ലേവുകൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. കൊച്ചിയിൽ സമാപിച്ച ദ്വിദിന വിദ്യാഭ്യാസ കോൺക്ലേവിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങളെ പ്രയോഗികതലത്തിലേക്ക് മാറ്റുന്നതിന് പോസ്റ് കോൺക്ലേവ് ശില്പശാലകൾ സംഘടിപ്പിക്കും.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവർ നിർദ്ദേശിക്കുന്ന പ്രമുഖ അലുമിനി അംഗങ്ങളെയും ഉൾപ്പെടുത്തി അലുമിനി കോൺക്ലേവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ- അക്കാദമി സഹകരണത്തിന് ഉന്നത വിദ്യഭ്യാസ പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകും.

ഇതിൽ ഉയർന്നുവന്ന ആശയങ്ങളെ പ്രയോഗികതലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വളർന്നു വരുന്ന വ്യവസായ മേഖലയ്ക്ക് അനുസൃതമായി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുമെന്നും പ്രഖ്യാനത്തിൽ വിശദീകരിക്കുന്നു.

പാഠ്യപദ്ധതികൾ ആധുനിക ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതിന് നിരവധി അധ്യാപക പരിശീലന പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Educational conclaves will be organized every year- Dr.R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.