മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന്​ സ്ഥാപിക്കാൻ ശ്രമം നടക്കുന്നു -രാഹുൽ ഗാന്ധി

സുൽത്താൻ ബത്തേരി: ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ്​ എന്ന മോദിയുടെ മുദ്രാവാക്യം നാടിന്​ ചേർന്നതല്ലെന്ന് കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ നടത്തിയ വമ്പൻ റോഡ്​ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

ഒരു നേതാവ്​ മതിയെന്ന ചിന്ത യുവാക്കളോടുള്ള വെല്ലുവിളിയാണ്​. മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന്​ സ്ഥാപിക്കാൻ ശ്രമം നടക്കുന്നെന്നും രാഹുൽ പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ വമ്പൻ റോഡ്​ ഷോയോട് കൂടിയാണ് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ രാഹുൽ ഗാന്ധി പ്രചാരണത്തിന്​ തുടക്കമിട്ടത്​. പാർട്ടി കൊടികൾ ഒഴിവാക്കി പ്ലക്കാർഡുകളുമായാണ്​ ഇക്കുറിയും പ്രവർത്തകരെത്തിയത്​. ചൊവ്വാഴ്ചയും രാഹുൽ വയനാട്ടിൽ വിവിധ പരിപാടികളിൽ പ​ങ്കെടുക്കും.

Tags:    
News Summary - Efforts are being made to establish that Malayalam is inferior to Hindi - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.