25 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ്​

കക്കോടി: 25 ദിവസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേർക്ക് കോവിഡ് . കക്കോടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലെ ഏഴുപേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.

കഴിത്ത ദിവസം കോവിഡ്​ സ്ഥിരീകരിച്ച സ്ത്രീ മാതാവിൻെറ ചികിത്സക്കു വേണ്ടി ആശുപത്രിയിൽ കൂട്ടിരിപ്പിലുണ്ടായിരുന്നു. മരിച്ച മാതാവിന് കോവിഡ്​ ഉണ്ടായിരുന്നില്ലെങ്കിലും ഒപ്പമുണ്ടായ മൂന്നുപേർക്ക്​ നടത്തിയ പരി ശോധനയിൽ മകളായ കക്കോടി സ്വദേശിനിക്ക് കൊറോണ പോസിറ്റിവായി.

ഇവരുടെ ഭർത്താവ് ഒഴികെ മക്കൾക്കും പേരമക്കൾക്കുമാണ് വ്യാഴാഴ്ച രാത്രി കോവിഡ്​ സ്ഥിരീകരിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടാം വാർഡിലെ ഈ പ്രദേശം നേരത്തേ തന്നെ കണ്ടെയ്ൻമെൻറ്​ സോണിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.