പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് - നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അൽപസമയത്തിന് ശേഷമാണ് ഛർദിച്ചത്. തുടർന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാച്ചിലാട്ട് യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.