കട്ടപ്പന: എട്ട് വയസ്സുകാരിയെ തല്ലിയ കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിലായതിന് പിന്നാലെ അമ്മക്കെതിരെയും പൊലീസ് കേസെടുത്തു. ഉപ്പുതറ പത്തേക്കർ, കുന്നേൽ അനീഷാണ് (34) അറസ്റ്റിലായത്. കുട്ടിയെ മർദിക്കുന്നത് കണ്ടിട്ടും തടയാനോ പൊലീസിൽ അറിയിക്കാനോ ശ്രമിക്കാതിരുന്നതിനാണ് കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തത്. ഇവരെ ചൊവ്വാഴ് ച അറസ്റ്റ് ചെയ്തേക്കും.
ഉപ്പുതറ ഭാഗത്ത് വാടകക്ക് താമസിക്കുന്ന യുവതിയുടെ മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയെ തല്ലിയെന്ന് പിതാവിെൻറ സഹോദരിയാണ് പരാതി നൽകിയത്. പെൺകുട്ടിയെ ഇവർ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അനീഷിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഭർത്താവിന് തളർവാതംവന്ന് കിടപ്പിലായ ശേഷം മക്കളോടൊപ്പം യുവതി മാറിത്താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷാണ് ഒരുവർഷമായി ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. ഇയാൾ വീട്ടിൽ വരുന്നതിനെച്ചൊല്ലി ഭർത്താവിെൻറ വീട്ടുകാർ യുവതിയുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകൾ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതിൽ പ്രകോപിതനായാണ് ചൂരൽകൊണ്ട് കുട്ടിയെ പൊതിരെ തല്ലിയത്. മുമ്പും കുട്ടിക്ക് മർദനമേറ്റിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റ കുട്ടിയുടെ സഹോദരിമാർക്ക് അഞ്ചും രണ്ടും വയസ്സാണ്. ഈ കുട്ടികൾ അമ്മക്കൊപ്പമാണ്. മർദനമേറ്റത് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയുടെ അമ്മക്കും സുഹൃത്തിനുമെതിരെ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.