കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി റിമാൻഡിൽ തുടരും. മേയ് നാലുവരെയാണ് റിമാൻഡിൽ തുടരുക. കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ കേസ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കൊച്ചി യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് പിടിയിലായി കോഴിക്കോട്ടെത്തിച്ചതിനു പിന്നാലെ വൈദ്യപരിശോധനക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പ്രതിയെ ഏപ്രിൽ ഏഴിന് അവിടെയെത്തി മജിസ്ട്രേറ്റ് 20 വരെ റിമാൻഡ് ചെയ്തിരുന്നു. ഷാറൂഖ് സെയ്ഫി വിയ്യൂർ ജയിലിലാണ് കഴിയുന്നത്.
എലത്തൂർ ട്രെയിൻ തീവെപ്പിലും തീവെപ്പിനിടെ ട്രാക്കിൽ വീണുമരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) 16-ാം വകുപ്പും ചുമത്തി. ഇതേ തുടർന്നാണ് കേസ് ജില്ല സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ചെയ്ത ട്രെയിൻ തീവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.