കണ്ണൂർ: പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് പതിവു പോലെ തിങ്കളാഴ്ച സർവിസ് തുടർന്നു. തീ പിടിച്ച ഡി -1, ഡി -2 കോച്ചുകൾ വേർപെടുത്തി പൊലീസ് സീൽ ചെയ്തിരുന്നു.
ഇതു കണ്ണൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്. പകരം മംഗളൂരുവിൽനിന്ന് രണ്ടു കോച്ചുകൾ എത്തിച്ചാണ് ട്രെയിൻ തിങ്കളാഴ്ച ഉച്ചക്ക് 2.50ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. അപകടത്തിനുശേഷം ഞായറാഴ്ച രാത്രി 11ഓടെ ട്രെയിൻ കണ്ണൂരിലെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഡി -1, ഡി -2 കോച്ചുകൾ പൊലീസ് സീൽ ചെയ്തത്. ഫോറൻസിക് വിരലടയാള വിദഗ്ധരുടെ പരിശോധനക്കായാണ് കോച്ചുകൾ സീൽ ചെയ്തത്.
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ എലത്തൂർ കാട്ടിലപീടിക ജുമാമസ്ജിദിലെ നിരീക്ഷണ ക്യാമറയിൽ നിന്നും ഒരു യുവാവ് ദേശീയപാതയിലേക്ക് നടന്നുവരുന്നതായും തുടർന്ന് ഫോണിൽ സംസാരിച്ച് മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോവുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഇത് പ്രതിയുടേതെന്ന് സംശയിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾക്ക് കേസുമായി ബന്ധമില്ലെന്നും വിദ്യാർഥിയാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
കണ്ണൂർ: ട്രെയിനിൽ തീവെച്ച സംഭവത്തിൽ കണ്ണൂരിൽ വ്യാപക പരിശോധന. ജില്ലയിലെ മുഴുവൻ ആശുപത്രികളിലും പരിക്കുമായി പ്രവേശിപ്പിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് നിർദേശം നൽകി. തീപ്പൊള്ളൽ പോലുള്ള അത്യാഹിത കേസുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനുമാണ് പൊലീസ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.