ചെറുമകളെ ബലാത്സംഗം ചെയ്​ത വയോധികന് 20 വർഷം കഠിനതടവ്​

കോട്ടയം: മക​െൻറ 13 വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 61കാരന് 20 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും.

ഈരാറ്റുപേട്ട പൊലീസ്​ 2018 ൽ രജിസ്​റ്റർ ചെയ്ത കേസിൽ പൂഞ്ഞാർ സ്വദേശിയെയാണ്​ ശിക്ഷിച്ചത്. 2017 മുതൽ ഒരു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടി സ്​കൂളിലേക്ക്​ പോകുംവഴി കൂട്ടുകാരിയോട്​ പറഞ്ഞതിനെ തുടർന്ന്​ സ്​കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം അഡീഷനൽ ജില്ല ജഡ്ജി (പോക്സോ കോടതി) ജി. ഗോപകുമാറാണ്​ കേസ്​ പരിഗണിച്ചത്.

വിചാരണ ഘട്ടത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കൂറുമാറിയിരുന്നു. എന്നാൽ, കുട്ടിയുടെ മൊഴിമാത്രം പരിഗണിച്ച്​ കോടതി ശിക്ഷിക്കുകയായിരുന്നു. സ്​പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. എം.എൻ. പുഷ്കരൻ േപ്രാസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.

Tags:    
News Summary - Elderly man jailed for 20 years for raping grand daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.