തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ഡൽഹിയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്തതിനാൽ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട ഹരജിയാണ് തിരുവനന്തപുരം അഡീ. ജില്ല ജഡ്ജി പ്രസൂൺ മോഹൻ തള്ളിയത്.
എം.എൽ.എ ആയതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയുടെയും ഔദ്യോഗികവുമായ പരിപാടികളിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിലെ അന്യസംസ്ഥാന യാത്രാവിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എൽദോസ് ഫയൽ ചെയ്ത ഹരജി കോടതി അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.