തിരുവനന്തപുരം: കൊച്ചിയിലെ മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെ സി.പി.െഎ നേ താക്കൾക്ക് മർദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. എം.എ ൽ.എക്ക് മർദനമേൽക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എറണാകുളം ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യമന്ത്രിയുടെ ഓഫിസിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വീഴ്ച വ്യക്തമായതോടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത തെളിഞ്ഞു. സംഭവത്തിൽ പൊലീസിെൻറ വിവിധ വീഴ്ചകൾ കലക്ടർ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നാണ് വിവരം. സംഘർഷ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് പൊലീസ് വിളിച്ചു വരുത്തിയില്ല. ലാത്തിച്ചാർജ് പോലുള്ള നടപടി ആവശ്യമായിരുന്നെങ്കിൽ അത്തരം മുൻകരുതൽ എടുക്കേണ്ടിയിരുന്നു.
എം.എൽ.എയടക്കമുള്ളവരെ മർദിച്ചത് ശരിയായില്ല. എം.എൽ.എയെയും നേതാക്കളെയും തിരിച്ചറിയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഒാഫിസിൽ പരിശോധനയിലാണ്.
സംഭവങ്ങൾക്ക് തുടക്കമിട്ട ഞാറക്കൽ സി.ഐ, എസ്.െഎ ഉൾപ്പെടെ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുമെന്നാണ് സൂചന. ന്യൂഡൽഹിക്ക് തിരിച്ച മുഖ്യമന്ത്രി മടങ്ങിെയത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എൽദോ എബ്രഹാം എം.എൽ.എക്ക് കൈക്കും ശരീരത്തിലും ലാത്തിയടിയേറ്റെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും കലക്ടറുടെ റിേപ്പാർട്ടിലുണ്ട്. കൈക്ക് പൊട്ടലുള്ളതായി വ്യക്തമാക്കുന്ന മൂവാറ്റുപുഴ ആശുപത്രിയിലെ സി.ടി സ്കാന്‍ റിപ്പോര്‍ട്ട് എം.എല്‍.എ കലക്ടര്‍ക്ക് നല്‍കിയിരുന്നു. ഇൗ സ്കാന്‍ റിപ്പോര്‍ട്ട് കൂടി കലക്ടർ റിപ്പോർട്ടിൽ ഉൾപ്പെടുത്തി.
സി.പി.െഎ പ്രവർത്തകർക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി. മുൻകൂർ അനുമതി വാങ്ങിയല്ല മാർച്ച് നടത്തിയത്. ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.െഎ മാർച്ച് നടത്തുന്ന വിവരം സ്പെഷല്‍ ബ്രാഞ്ച് മുഖേന സംഭവദിവസം രാവിലെ മാത്രമാണ് പൊലീസ് അറിഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചുവെന്നും പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.