അധ്യാപികയായ യുവതിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസ് രാവിലെ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. എല്‍ദോസിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
മുന്‍കൂര്‍ ജാമ്യമുള്ളതിനാൽ പിന്നീട് വിട്ടയക്കും. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, പരാതിക്കാരിയായ അധ്യാപികയെ അവഹേളിച്ച കേസിൽ എം.എൽ.എക്കെതിരെ ഒരു കേസ് കൂടി കഴിഞ്ഞ ദിവസം പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.