തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കെ.പി.സി.സിക്ക് വിശദീകരണം നൽകി. താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തിൽ പറയുന്നു. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകണമെന്നും അഭിഭാഷകൻ മുഖേന നൽകിയ വിശദീകരണത്തിൽ എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.
ഒരു പി.ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരായ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ല. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാകും. തനിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായി തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അനുവദിക്കണം -വിശദീകരണത്തിൽ പറയുന്നു.
യുവതിക്കെതിരെ പല സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്നും എം.എൽ.എ പറയുന്നു. നേരത്തെയും യുവതി പലര്‍ക്കുമെതിരെ ഇത്തരത്തില്‍ വ്യാജ പരാതി നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ഒരുപരാതിയാണ് ഇത്. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് മാറിനില്‍ക്കുന്നതെന്നും എൽദോസ് പറയുന്നു.
എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് കോടതി വിധി പറയും. എം.എൽ.എക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.