കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിലും യു. ഡി.എഫിലും അനിശ്ചിതത്വം തുടരവെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇടതു സ്ഥാനാർഥികളു ടെ മുന്നേറ്റമെന്ന് റിപ്പോർട്ട്. ജയപരാജയ സാധ്യത വിലയിരുത്തപ്പെടുന്നില്ലെങ്കില ും പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലാണെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും വ്യക ്തമാക്കുന്നു. വടകര, കാസർകോട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം, ആറ്റിങ്ങൽ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലാണിത്.
ശബരിമല വിഷയം പലയിടത്തും ചർച്ചയല്ല. മധ്യകേരളത്തിൽ ചർച്ച് ആക്ടും ചർച്ചചെയ്യുന്നില്ല. എന്നാൽ, ഒാർത്തഡോക്സ്-യാക്കോബായ തർക്കവും എൻ.എസ്.എസ് നിലപാടും ഇടതുമുന്നണിക്ക് ഭീഷണിയാണ്.
എൻ.എസ്.എസ് കടുത്ത ഇടതുവിരുദ്ധ നിലപാടിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സ്ഥാനാർഥികൾ മുന്നണികൾക്ക് ഭീഷണിയല്ല. ബി.ജെ.പി നേതൃനിരയിലെ ഭിന്നത രൂക്ഷമാണെന്നും ജില്ലതലങ്ങളിൽനിന്നുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലെ ആദ്യറിപ്പോർട്ടുകളിലുണ്ട്.
സീറ്റ് നിഷേധത്തെതുടർന്ന് കേരള കോൺഗ്രസ് മാണി-ജോസഫ് വിഭാഗങ്ങളിൽ സൃഷ്ടിച്ച പടലപ്പിണക്കം കോട്ടയത്ത് മാണി ഗ്രൂപ് സ്ഥാനാർഥി തോമസ് ചാഴികാടനെ വലക്കുന്നുണ്ട്. സീറ്റ് നിഷേധം സൃഷ്ടിച്ച അമർഷത്തിൽനിന്ന് ജോസഫ് വിഭാഗം ഇനിയും മോചിതരല്ലെന്നും റിപ്പോർട്ടിലുണ്ട്. യു.ഡി.എഫ്-എൻ.ഡി.എ മുന്നണിയിലെ പടലപ്പിണക്കം പരിഹരിക്കാനാവാത്തത് ഇടതു മുന്നണിക്ക് സഹായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.