ആലപ്പുഴ: അന്തരീക്ഷച്ചൂട് ഉയർന്നിട്ടും മത്സരച്ചൂടിലേക്ക് ആലപ്പുഴ ഇനിയുമെത്തിയിട്ടില്ല. സ്ഥാനാർഥികളുടെ വോട്ടുതേടൽ മാത്രമാണ് സജീവമായുള്ളത്. പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്.
ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങൾക്ക് ചട്ടക്കൂട് ഒരുക്കിയപ്പോൾ എതിർപ്പുയർത്തി സി.പി.എം വിട്ട മുൻ എം.പി ഡോ. കെ.എസ്. മനോജാണ് കോൺഗ്രസ് സ്ഥാനാർഥി. അതേവിശ്വാസം വോട്ടാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പടയോട്ടം. മന്ത്രി ഡോ. തോമസ് ഐസക്കിെൻറ വിജയത്തുടർച്ച നിലനിർത്താൻ മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.
എന്നാൽ, ചിത്തരഞ്ജെൻറ സ്ഥാനാര്ഥിത്വത്തിനെതിരെയും ഐസക്കിന് സീറ്റ് നിഷേധിച്ചതിനെതിരെയും പാർട്ടിയിലെ ഒരുവിഭാഗത്തിന് ഇപ്പോഴും അമർഷമുണ്ട്. ആലപ്പുഴയിൽ വിജയസാധ്യത ലക്ഷ്യമിട്ട് മാധ്യമപ്രവർത്തകനായ ആർ. സന്ദീപ് വാചസ്പതിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
സി.പി.എം- ബി.ജെ.പി ഒത്തുകളി സംബന്ധിച്ച ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ ആരോപണമടക്കമുള്ള പുതിയവിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയല്ല.
ഇന്ധനവിലവർധനവും റോഡും പാലങ്ങളും തീർത്ത വികസനങ്ങളും പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യകിറ്റും ധനസഹായവും നൽകി കൈപിടിച്ചുയർത്തിയ സർക്കാറിന് വിജയത്തുടർച്ചയാണ് നാട്ടുകാരുടെ വാക്കുകളിൽ നിറഞ്ഞുനിന്നത്.
ഇതിനൊപ്പം രാഷ്ട്രീയേത്താടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് തുറന്നുപറയാനും ചിലർ മുന്നോട്ടുവന്നു. നാടിെൻറ മനസ്സറിഞ്ഞ് 'വോട്ടേഴ്സ് ടോക്' ആലപ്പുഴ മണ്ഡലത്തിലൂടെ യാത്രനടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.