തിരുവനന്തപുരം: ബി.ഡി.ജെ.എസിലെ തർക്കത്തിൽ തുഷാർ വെളളാപ്പളളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം. സുഭാഷ് വാസുവിന്റെ അവകാശവാദം തളളി തെരഞ്ഞെടുപ്പ് കമീഷൻ തുഷാറിന്‍റെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികക്ക് അംഗീകാരം നൽകി.
സുഭാഷ് വാസുവിനെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിൽ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയൻ എസ്.എൻ.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. പിന്നീട് പരാതി തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെത്തി. ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം തുഷാര്‍ വിഭാഗത്തിന് കമീഷന് അംഗീകാരം നല്‍കുകയായിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി. തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമീഷന് അംഗീകാരം നല്‍കിയത്. മുൻപ് ജനുവരി മാസത്തിൽ കേന്ദ്ര പദവിയായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു രാജിവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.