കേരള കോണ്‍ഗ്രസ്-എം നേതാക്കൾ ജോസ്​ കെ. മാണിക്ക്​ ലഡ​ു നൽകുന്നു

ഇല നൽകി കമീഷൻ; മധുരം വിളമ്പി കേരള കോൺഗ്രസ​ുകാർ

പാലാ: ഓണനാളില്‍ ആഹ്ലാദത്തിമിര്‍പ്പില്‍ കേരള കോണ്‍ഗ്രസ്-എം പ്രവര്‍ത്തകര്‍. തിരുവോണ സമ്മാനമായി പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും ലഭിച്ചതോടെയാണ് പ്രതിസന്ധി മറന്ന്​ കോൺഗ്രസ്​-എം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.

തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഉത്തരവ് പുറത്തുവന്നത്. ഇതോടെ ജോസ് കെ. മാണിയുടെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ഒത്തുകൂടിയ പ്രവര്‍ത്തകരും നേതാക്കളും മുദ്രാവാക്യം വിളിച്ചും മധുരം പങ്കുവെച്ചും സന്തോഷം പങ്കിട്ടു.

തെരഞ്ഞെടുപ്പ് വിജയിച്ച ആവേശത്തിലായിരുന്നു പ്രവര്‍ത്തകരെല്ലാം. കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നടപടിയെ നേതാക്കള്‍ സ്വാഗതം ചെയ്തു. ലഡുവും ഓണവിഭവങ്ങളും നല്‍കി ജോസ് കെ. മാണിയും ഭാര്യ നിഷയും മാതാവ് കുട്ടിയമ്മ മാണിയും പ്രവര്‍ത്തകരുമായി സന്തോഷം പങ്കുവെച്ചു.

നിഷ ജോസും മകന്‍ കുഞ്ഞുമാണിയും രണ്ടിലകളുമായി എത്തി. പ്രവര്‍ത്തകര്‍ രണ്ടിലകള്‍ കൈയിലേന്തി ചെയര്‍മാന്‍ ജോസ് കെ. മാണിയെ എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ച്​ നൃത്തം​െവച്ചു. പ്രവര്‍ത്തകരുടെ എണ്ണം വർധിച്ചതോടെ മുദ്രാവാക്യം വിളികളോടെ ആഹ്ലാദ പ്രകടനവും നടന്നു.

തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്​റ്റ്യന്‍ എം.എല്‍.എ, ജില്ല പ്രസിഡൻറ്​ സണ്ണി തെക്കേടം, മുന്‍ എം.എല്‍.എ സ്​റ്റീഫന്‍ ജോര്‍ജ്, അഡ്വ. ജോസ് ടോം, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തി പ്രവര്‍ത്തകരുടെ ആഹ്ലാദത്തില്‍ പങ്കുചേരുകയും ആശംസകള്‍ നേരുകയും ചെയ്തു.

പാര്‍ട്ടിയെ വഞ്ചിച്ച് പോയവരോട് ഒരുവിധ മയസമീപനവും ഉണ്ടാകേണ്ടതി​െല്ലന്ന വികാരം നേതാക്കളോട് പ്രവര്‍ത്തകര്‍ പങ്കു​െവച്ചു. യു.ഡി.എഫുമായി തുടര്‍ബന്ധവും ഉണ്ടാകേണ്ടതില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

നിയോജ കമണ്ഡലം പ്രസിഡൻറ്​ ഫിലിപ്പ് കുഴികുളം, ആ​േൻറാ പടിഞ്ഞാറേക്കര, ടോബിന്‍ കണ്ടനാട്ട്, ബൈജു കൊല്ലംപറമ്പില്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ജയ്‌സണ്‍ മാന്തോട്ടം, സാവിയോ കാവുകാട്ട്, പെണ്ണമ്മ ജോസഫ്, ബെറ്റി ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.