വേങ്ങര: മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ ആറിന് എൽ.ഡി.എഫ് പ്രചാരണത്തിനെത്തും. വൈകീട്ട് 4.30ന് കുന്നുംപുറം, അഞ്ചിന് പറപ്പൂർ പാലാണി, 6.30ന് ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും.
വി.എസ്.അച്യുതാനന്ദൻ എട്ടിന് വൈകീട്ട് അഞ്ചിന് വേങ്ങരയിൽ സംസാരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബുധനാഴ്ച മുതൽ വേങ്ങരയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. യു.ഡി.എഫ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ, വി.എം. സുധീരൻ എന്നിവർ നാലിനും കെ.സി. വേണുഗോപാൽ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ അഞ്ചിനും വേങ്ങരയിലുണ്ടാവും. എൻ.ഡി.എ പ്രചാരണത്തിന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി അടുത്ത ദിവസം എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.