തുറവൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെത്തുടർന്ന് തുറവൂർ സി.പി.ഐ ലോക്കൽ കമ്മിറ്റിയിലെ അസ്വാരസ്യങ്ങൾ വാക്കൗട്ടിലും പുറത്താക്കലിലും എത്തി.കഴിഞ്ഞ കുെറ നാളുകളായി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ രൂപപ്പെട്ടത്. ഇതേതുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാറ്റിയത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പിൽ തുറവൂർ പഞ്ചായത്തിലേക്ക് മത്സരിച്ച അഞ്ചു സീറ്റിലും പാർട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന് കാരണക്കാരായവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എൽ.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും പരാതികൾ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.