തെ​ര​ഞ്ഞെ​ടു​പ്പ്​: എ​യ്​​ഡ​ഡ്​ അ​ധ്യാ​പ​ക​രെ വി​ല​ക്കി​യ ഹൈകോട​തി വി​ധി​ക്ക്​ സ്​​റ്റേ


ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​നും എ​യ്ഡ​ഡ് സ്​​കൂ​ൾ​ അ​ധ്യാ​പ​ക​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​​ നോ​മി​നേ​ഷ​ൻ ന​ൽ​കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ അ​നു​മ​തി ന​ൽ​കി. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നും കോ​ട​തി നോ​ട്ടി​സ്​ അ​യ​ച്ചു.

ഹൈ​കോ​ട​തി വി​ധി​ക്കെ​തി​​രെ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ്​ സ​ലീം മ​ട​വൂ​ർ, എ.​എ​ൻ. അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ച​ട്ടം എ​ടു​ത്തു​ക​ള​ഞ്ഞ​ത്.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​നെ​തി​രാ​ണ് ഈ ​ച​ട്ട​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ധി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 1951ലെ ​നി​യ​മ​ത്തി​െൻറ കൃ​ത്യ​മാ​യ നി​ർ​വ​ച​ന​മ​ല്ല ഹൈ​കോ​ട​തി ന​ട​ത്തി​യ​തെ​ന്ന്​ ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. 

Tags:    
News Summary - Election: High Court stays ruling banning aided teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.