കോഴിക്കോട്: വോട്ടുപെട്ടികൾ ഒഴിവാക്കി ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ വന്നെങ്കിലും ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് ഇപ്പോഴും മാറ്റമില്ല. കള്ളവോട്ടുകൾ പിടികൂടാനുള്ള പ്രധാന ആയുധങ്ങളിലൊന്നാണ് സിൽവർ നൈട്രേറ്റ് മിശ്രിതമടങ്ങിയ മഷി. എന്നാൽ, കോവിഡ്കാലത്തെ തെരഞ്ഞെടുപ്പിൽ വോട്ടുമഷിക്ക് വീര്യം കുറയുമോയെന്നാണ് ആശങ്ക. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ബൂത്തിൽ െകാണ്ടുപോകാൻ അനുമതിയുള്ള സാനിറ്റൈസർ പുരട്ടുേമ്പാൾ മഷി മായുമോയെന്ന സംശയമാണുയരുന്നത്.
ഇരട്ട വോട്ടുള്ളവർ ഒരിടത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം മറ്റൊരിടത്ത് വോട്ട് ചെയ്യാനും കള്ളവോട്ടുകൾ ചെയ്യാനുമാണ് മഷി മായ്ക്കുന്നത്. ചില രാഷ്ട്രീയ പാർട്ടികൾ മഷി മായ്ക്കാനുള്ള രാസമിശ്രിതം വെര തെരഞ്ഞെടുപ്പ് ദിവസം പ്രവർത്തകർക്ക് കൈമാറാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനായി ചുമതലപ്പെടുത്തിയ ആളെ സമീപിച്ചാൽ മഷി മായ്ച്ചുകൊടുക്കുന്നതാണ് പതിവ്. സാനിറ്റൈസറിെൻറ കുപ്പിയിൽ ഇത്തരം രാസമിശ്രിതങ്ങൾ െകാണ്ടുപോയാൽ ബൂത്തിൽവെച്ചുതന്നെ മഷി മായ്ക്കാൻ കഴിയും. സാനിറ്റൈസറാണെന്നു കരുതി ആരും സംശയിക്കുകയുമില്ല.
വിരലിെൻറ അറ്റത്ത് പുരട്ടി 40 സെക്കൻഡുെകാണ്ട് മഷി ഉണങ്ങുമെന്നാണ് നിർമാതാക്കളായ മൈസൂർ പെയിൻറ് ആൻഡ് വാർണീഷസ് ലിമിറ്റഡിെൻറ അവകാശവാദം. സാനിറ്റൈസർ ഉപയോഗിച്ചാലും മഷി മായില്ലെന്ന് മൈസൂർ പെയിൻറ് അധികൃതർ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഉറപ്പുെകാടുത്തിട്ടുണ്ട്. ഉണങ്ങാൻ സഹായിക്കുന്ന സിൽവർ നൈട്രേറ്റിെൻറ അളവ് കൂട്ടിയാൽ മഷി 'പാറപോലെ' ഉറച്ചുനിൽക്കുമെന്നാണ് അധികൃതർ പറയുന്നത്. മഷി ഉണങ്ങാൻ ആവശ്യത്തിന് സമയമുണ്ടാകുമെന്നാണ് പറയുന്നത്.
86,000 കുപ്പി മഷിയാണ് ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1,23,600 കുപ്പി മഷിയുണ്ടായിരുന്നു. കഴിഞ്ഞ തവണ ഓരോ ബൂത്തിലും മൂന്നു കുപ്പി വീതം നൽകി. ഇത്തവണ രണ്ടെണ്ണമേയുണ്ടാകൂ. മഷിക്കുപ്പി തട്ടിമറിഞ്ഞുപോയാൽ ഉപയോഗിക്കാൻ ഓരോ 20 ബൂത്തിെൻറ നിയന്ത്രണമുള്ള സെക്ടറൽ ഓഫിസറുടെ കൈവശം അഞ്ചു കുപ്പികൾ അധികം നൽകും. 85 ലക്ഷത്തിലേറെ രൂപ കൊടുത്താണ് മൈസൂരിൽനിന്ന് മഷി എത്തിക്കുന്നത്. 2015ൽ ഓർഡർ ചെയ്ത മഷിക്കുപ്പികളിലേറെയും ഉപയോഗിച്ചിരുന്നില്ല.
1962 മുതലാണ് മൈസൂർ പെയിൻറ് ആൻഡ് വാർണീഷസ് ലിമിറ്റഡ് വോട്ടുമഷി ഉൽപാദിപ്പിച്ചു തുടങ്ങിയത്. സിൽവർ നൈട്രേറ്റുണ്ടെന്നതല്ലാതെ മഷിയുടെ കൂട്ട് എന്താണെന്നത് ഇപ്പോഴും രഹസ്യമാണ്. കുറച്ച് ദിവസം വെയിലേറ്റാൽ മഷിയുടെ നിറം കറുപ്പായി മാറും. ആഴ്ചകൾക്കുശേഷം പൂർണമായും വിരലിൽനിന്ന് മായും. പോളിയോ വാക്സിൻ നൽകിയശേഷം കുട്ടികളുടെ വിരലിൽ പുരട്ടുന്നതും ഇതേ മഷിയാണെങ്കിലും സിൽവർ നൈട്രേറ്റിെൻറ അംശം വളരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.