ത​ദ്ദേശ തെരഞ്ഞെടുപ്പ്​ കോവിഡ്​ പ്ര​േട്ടാകാൾ പാലിച്ച്; ചർച്ചകൾക്ക്​ ശേഷം തിയതി ​തീരുമാനിക്കും -തെരഞ്ഞെടുപ്പ്​ കമീഷണർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്​ കോവിഡ്​ പ്ര​േട്ടാകാൾ പാലിച്ച് നടത്തുമെന്നും തിയതി വിവിധ തലങ്ങളിലുള്ള ചർച്ചകൾക്ക്​ ശേഷം തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11 അവസാനിക്കുന്നതിനാൽ, അതിനകം പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുർത്തീകരിക്കേണ്ടതുണ്ട്​. തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങളും തിയതിയുമെല്ലാം ആരോഗ്യവകുപ്പടക്കമുള്ള എല്ലാവരോടും ചർച്ച ചെയ്​ത ശേഷമേ തീരുമാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഒക്​​േടാബർ അവസാനത്തോടെ തെരഞ്ഞെടുപ്പ്​ നടത്തുന്നതാണ്​ ഇപ്പോൾ പരിഗണനയിലുള്ളത്​. എന്നാൽ തിയതി സംബന്ധിച്ച അന്തിമ തീരുമാനം വിശദമായ ചർച്ചകൾക്ക്​ ശേഷം മാത്രമാണ്​ കൈകൊള്ളുക. റി​ട്ടേണിങ്​ ഒാഫീസർമാരുടെ പരിശീലനം ഈ മാസം തുടങ്ങും. പ്രചാരണപ്രവർത്തനങ്ങളിലടക്കം നിയന്ത്രണങ്ങൾ വേണ്ടിവരും. മൂന്ന്​ പേർ മാത്രം വീടുകളിൽ കയറിയിറങ്ങിയുള്ള പ്രചാരണം അനുവദിക്കുന്നതിനെ കുറിച്ചാണ്​ ഇപ്പോൾ പരിഗണിക്കുന്നത്​. ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുന്നതിന്​ മുമ്പ്​ ആരോഗ്യവകുപ്പ്​, രാഷ്​ട്രീയ പാർട്ടികൾ തുടങ്ങിയ എല്ലാവരുമായും കൂടുതൽ ചർച്ചകൾ നടത്തുമെന്നും തെരഞ്ഞെടുപ്പ്​ കമീഷണർ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.