തദ്ദേശ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകും -എം.എ. ബേബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിയെ ഇത്തവണയും ജനം തിരസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ എം.എ. ബേബി വോട്ട് രേഖപ്പെടുത്തി.

വികസനവും ജനപക്ഷപ്രവര്‍ത്തനവുമാണ് ഇടതുമുന്നണിയുടെ കരുത്ത്. എതിരെ നില്‍ക്കുന്ന മുന്നണികള്‍ക്കൊപ്പമുള്ളത് അഴിമതിയാണെന്നും ബേബി പറഞ്ഞു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.