തെരഞ്ഞെടുപ്പ്: പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എം.സി.സി സ്‌ക്വാഡ്, ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവ പിടിച്ചെടുക്കുന്ന പോസ്റ്റർ, ബാനർ, ബോർഡ്, കൊടിതോരണങ്ങൾ തുടങ്ങിയവ പൊതു, സ്വകാര്യ സ്ഥലങ്ങളിൽ വലിച്ചെറിയാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം. കൗൾ സർക്കുലർ പുറപ്പെടുവിച്ചു.

തദ്ദേശ സ്ഥാപനത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഏജൻസിക്കോ ഹരിത കർമസേനയ്‌ക്കോ ബന്ധപ്പെട്ട ജീവനക്കാർക്കോ ഇവ കൈമാറണമെന്ന് സർക്കുലറിൽ പറയുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും മാർഗ നിർദേശങ്ങൾക്കും വിരുദ്ധമായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Tags:    
News Summary - Elections: Instructions issued for handling seized campaign materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.