representative image

വൈദ്യുതാഘാതം: സംസ്ഥാനത്ത് എട്ടു വർഷത്തിനിടെ മരിച്ചത് 856 പേർ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത് 856 പേ​ർ. വൈ​ദ്യു​തി വ​കു​പ്പി​ന്റെ 2016 മു​ത​ൽ 2023 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണി​ത്. 2016ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. 159 പേ​രാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത്. ഇ​തി​ൽ 140 പേ​ർ പൊ​തു​ജ​ന​ങ്ങ​ളും ഒ​മ്പ​തു​പേ​ർ കെ.​എ​സ്.​ഇ.​ബി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രും 10 പേ​ർ ക​രാ​ർ ജീ​വ​ന​ക്കാ​രു​മാ​ണ്.

ഏ​റ്റ​വും കു​റ​വ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2023ലാ​ണ്. 23 മ​ര​ണ​ങ്ങ​ളാ​ണ് ആ​കെ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 21 പേ​ർ പൊ​തു​ജ​ന​ങ്ങ​ളും ര​ണ്ടു​പേ​ർ കെ.​എ​സ്.​ഇ.​ബി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രു​മാ​ണ്. 2017ൽ 127 ​പേ​ർ, 2018ൽ 148, 2019​ൽ 115, 2020ൽ 116, 2021​ൽ 99, 2022ൽ 69 ​എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ. എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ 727 പൊ​തു​ജ​ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കെ.​എ​സ്.​ഇ.​ബി​യി​ലെ 54 സ്ഥി​രം ജീ​വ​ന​ക്കാ​രും 75 ക​രാ​ർ ജീ​വ​ന​ക്കാ​രും മ​രി​ച്ചു.

2020ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ർ മ​രി​ച്ച​ത് -10 പേ​ർ. സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ ഏ​റ്റ​വും കു​റ​വ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2023ലാ​ണ് -ര​ണ്ടു​പേ​ർ. 2016ൽ ​ഒ​മ്പ​ത്, 2017ൽ ​എ​ട്ട്, 2018ൽ ​എ​ട്ട്, 2019ൽ ​ആ​റ്, 2021ൽ ​ഏ​ഴ്, 2022ൽ ​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥി​രം ജീ​വ​ന​ക്കാ​ർ മ​രി​ച്ച​ത്. ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2021ലാ​ണ് - 16 പേ​ർ. ഏ​റ്റ​വും കു​റ​വ് 2022ൽ -​ആ​റു​പേ​ർ. 2016ൽ 10, 2017​ൽ 12, 2018ൽ ​ഒ​മ്പ​ത്, 2019ൽ 10, 2020​ൽ 10 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ർ മ​രി​ച്ച​ത്. 2023ൽ ​ഇ​തു​വ​രെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ 2016ലാ​ണ് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 140 പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഏ​റ്റ​വും കു​റ​വ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2023ലാ​ണ്. 21 മ​ര​ണ​ങ്ങ​ളാ​ണ് ആ​കെ​യു​ണ്ടാ​യ​ത്. 2017ൽ 107, 2018​ൽ 131, 2019ൽ 99, 2020​ൽ 94, 2021ൽ 76, 2022​ൽ 59 എ​ന്നി​ങ്ങ​നെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​ത് 481 പേ​ർ​ക്ക്

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​തം​മൂ​ലം പ​രി​ക്കേ​റ്റ​ത് 481 പേ​ർ​ക്ക്. ഇ​തി​ൽ 395 പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കു​ക​ളും 86 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 80 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 2023ലാ​ണ് ഏ​റ്റ​വും കു​റ​വ് പ​രി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 12 പേ​ർ​ക്കാ​ണ് ആ​ഘാ​ത​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

2016ൽ 59, 2017​ൽ 65, 2018ൽ 71, 2019​ൽ 63, 2021ൽ 63, 2022​ൽ 68 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. കെ.​എ​സ്.​ഇ.​ബി സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ 193 പേ​ർ​ക്കും കെ.​എ​സ്.​ഇ.​ബി ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ 59 പേ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 229 പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ 137 പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കും 56 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​മു​ണ്ട്. ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ 46 പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കും 13 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളി​ൽ 212 പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കും 17 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Tags:    
News Summary - Electric shock: In the state 856 people died in eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.