തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ, സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവക്കെല്ലാം താരിഫുയര്‍ത്തി റെഗുലേറ്ററി കമീഷന്‍. പ്രതിമാസം ഫിക്‌സഡ് ചാര്‍ജ് അഞ്ചുരൂപയും വൈദ്യുതി നിരക്ക് 500 യൂനിറ്റുവരെ യൂനിറ്റ് ഒന്നിന് 10 പൈസയും 501ന് മുകളില്‍ 15 പൈസയും വര്‍ധിപ്പിച്ചു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ആദായ നികുതി ഓഫിസുകള്‍ എന്നിവക്ക് ഫിക്‌സഡ് നിരക്ക് കൂട്ടിയില്ലെങ്കിലും യൂനിറ്റിന് 15 പൈസയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജലഅതോറിറ്റി എന്നിവക്ക് ഫിക്‌സഡ് നിരക്ക് 10 രൂപയും വൈദ്യുതി നിരക്ക് യൂനിറ്റിന് 15 പൈസയും കൂട്ടി.
ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്ക് ഫിക്‌സഡ് നിരക്ക് 15 രൂപയും വൈദ്യുതി നിരക്ക് യൂനിറ്റിന് 50 പൈസയും കൂട്ടി. ചാര്‍ജിങ് സ്‌റ്റേഷനുകൾ ഉപഭോക്താക്കളില്‍നിന്ന് എട്ടുരൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെലിഫോണ്‍ എക്‌സ്േചഞ്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനികള്‍ എന്നിവക്ക് 15 രൂപ ഫിക്‌സഡ് ചാര്‍ജും 20 മുതല്‍ 30 പൈസ വരെ നിരക്ക് വര്‍ധനവുമുണ്ട്. ചെറുകിട ഐ.ടി അധിഷ്ടിത വ്യവസായ വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജില്‍ 15 രൂപയുടെയും കണക്ടഡ് ലോഡ് 10 കിലോവാട്ടുവരെ 15 രൂപയും കണക്ടഡ് ലോഡ് 20 കിലോവാട്ട് വരെ 20 രൂപയും 20ന് മുകളില്‍ 30 രൂപയും കൂട്ടി.
പബ്ലിക് കംഫർട്ട് സ്റ്റേഷനുകൾ, 2,000 വാട്ടിന് താഴെ കണക്ടഡ് ലോഡുള്ള സ്‌പോര്‍ട്‌സ് ക്ലബുകള്‍, സർക്കസ് കൂടാരങ്ങൾ തുടങ്ങിയവക്ക് ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും യൂനിറ്റിന് 25 പൈസയുടെ നിരക്ക് വര്‍ധനവുണ്ട്.
സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്വകാര്യ ലബോറട്ടറികള്‍ എന്നിവയിൽ ത്രീഫെയ്‌സ് കണക്ഷനുള്ളവരുടെ ഫിക്‌സഡ് നിരക്ക് 10 രൂപയും വൈദ്യുതി നിരക്ക് യൂനിറ്റിന് 20 പൈസ വരെയും വര്‍ധിപ്പിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സിംഗിള്‍ ഫെയ്സിന് 10 രൂപയും ത്രീ ഫെയ്‌സിന് 20 രൂപയും ഫിക്‌സഡ് നിരക്ക് വര്‍ധിപ്പിച്ചു. യൂനിറ്റിന് അഞ്ചു പൈസ മുതല്‍ 15 പൈസ വരെ നിരക്ക് വര്‍ധിപ്പിച്ചു. തെരുവുവിളക്കുകളില്‍ ഫിക്സഡ് നിരക്ക് 25 രൂപയും നിരക്ക് യൂനിറ്റിന് 40 പൈസയും കൂട്ടി. പരസ്യ ബോര്‍ഡുകള്‍ക്ക് ഫിക്‌സഡ് നിരക്ക് 150 രൂപ കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.