വൈദ്യുതി കണക്ഷൻ: നിലവിലെ നിരക്കുകൾ മാർച്ച്​ 31 വരെ തുടരും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കും നി​ല​വി​ലെ നി​ര​ക്ക്​ മാ​ർ​ച്ച്​ 31വ​രെ നീ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ര​ക്കു​ക​ൾ 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ്​ മാ​ർ​ച്ച്​ 31 വ​രെ​യോ കി​ലോ​വാ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലെ പു​തി​യ നി​ര​ക്ക്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ​യോ ​റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നീ​ട്ടി​യ​ത്.

പോ​സ്റ്റ് സ്ഥാ​പി​ക്ക​ൽ, വ​യ​ർ വ​ലി​ക്ക​ൽ, മീ​റ്റ​ർ മാ​റ്റി​വെ​ക്ക​ൽ, ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ളി​ലാ​ണ്​ നി​ല​വി​ലെ നി​ര​ക്ക്​ തു​ട​രു​ക. സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വി​ലും പ​ണി​ക്കൂ​ലി​യി​ലു​മു​ണ്ടാ​യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​ത്. നി​ല​വി​ൽ വേ​ണ്ട പോ​സ്റ്റു​ക​ളു​ടെ എ​ണ്ണ​വും വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കേ​ണ്ട ദൂ​ര​വും ക​ണ​ക്കാ​ക്കി​യാ​ണ് ക​ണ​ക്ഷ​ൻ ചെ​ല​വ് ഈ​ടാ​ക്കു​ന്ന​ത്.

ഇ​തി​നു​പ​ക​രം കി​ലോ​വാ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ക​ര​ട് ച​ട്ട​ത്തി​ൽ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച്​ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കാ​ൻ കെ.​എ​സ്.​ഇ.​ബി​യോ​ട്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Electricity connection: Current rates will continue till March 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.