തിരുവനന്തപുരം: ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോ ഡിലേക്ക്. ചൊവ്വാഴ്ച രാത്രി 12 വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറിൽ 83.086 ദശലക്ഷം യൂനി റ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മാർച്ചായതോടെ ഉപയോഗം വർധിക്കുന്ന പ്രവണത കാണിച്ചിരുന്നു. എന്നാൽ, എക്കാലത്തെയും ഉയർന്ന ഉപയോഗമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇതിൽ 55.68 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും കേന്ദ്ര വിഹിതമടക്കം സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങിയതാണ്. സംസ്ഥാനത്തെ ഉൽപാദനം 27.40 ദശലക്ഷം യൂനിറ്റും.
പ്രധാന നിലയങ്ങളിലെല്ലാം ഉൽപാദനം വർധിപ്പിച്ചു. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം ഇനിയും വർധിക്കാനാണ് സാധ്യത. ഇടുക്കിയിൽ ചൊവ്വാഴ്ച 12.99 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.82 ദശലക്ഷവും. നിലവിൽ വൈദ്യുതി ബോർഡിെൻറ സംഭരണികളിൽ 49 ശതമാനം വെള്ളമുണ്ട്. ഇത് ഉപയോഗിച്ച് 2022.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.
ഇടുക്കി, പമ്പ-കക്കി സംഭരണികളിൽ 50 ശതമാനം വീതം വെള്ളമുണ്ട്. ഷോളയാർ 41, ഇടമലയാർ 99, മാട്ടുപ്പെട്ടി 53, കുറ്റ്യാടി 53, കുണ്ടള 99, താരിയോട് 31, ആനയിറങ്കൽ 64, പൊന്മുടി 48, നേര്യമംഗലം 45, പെരിങ്ങൽ 25, ലോവർ പെരിയാർ 60 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലനിരപ്പ്. കാര്യക്ഷമതയോടെയും കരുതലോടെയും വൈദ്യുതി ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.