വൈദ്യുതി ഉൽപാദനം ഇരട്ടിയാക്കി; വിൽപനക്കും വെച്ചു

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ​ല്ലാം ജ​ല​നി​ര​പ്പ്​ സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ നി​ല​യ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കി സ​ർ​ക്കാ​ർ ​അ​ധി​ക വൈ​ദ്യു​തി വി​ല്‍പ​ന​ക്കും ​െവ​ച്ചു.

ജ​ല​ശേ​ഖ​രം സം​ഭ​ര​ണി​യി​ലാ​കെ 90 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ, വൈ​ദ്യു​തി ആ​വ​ശ്യം കു​റ​വും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ടു​ക്കി അ​ട​ക്കം വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ​കൂ​ടി ഉ​ദ്ദേ​ശി​ച്ച്​ വൈ​ദ്യു​തി വി​ൽ​ക്കു​ന്ന​ത്. പ​വ​ര്‍ എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി ര​ണ്ടു​ദി​വ​സ​മാ​യി ആ​രം​ഭി​ച്ച വി​ൽ​പ​ന​യി​ലൂ​ടെ ജ​ലം പാ​ഴാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും ശ​രാ​ശ​രി നി​ര​ക്കി​ൽ വി​ൽ​പ​ന​ക്കും ക​ഴി​യു​ന്നു​ണ്ടെ​ന്ന്​ വൈ​ദ്യു​തി വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്​​ച 18.7 ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി യൂ​നി​റ്റി​ന് ശ​രാ​ശ​രി 2.71 രൂ​പ നി​ര​ക്കി​ലാ​ണ്​ വി​റ്റ​ത്. വെ​ള്ളി​യാ​ഴ്​​ച 34.05 ല​ക്ഷം യൂ​നി​റ്റ്​ 2.9 നി​ര​ക്കി​ലും വി​ൽ​പ​ന ന​ട​ത്തി. പൊ​തു​വെ ഡി​മാ​ൻ​ഡ്​​ കു​റ​വാ​യ​താ​ണ്​ കു​റ​ഞ്ഞ​നി​ര​ക്കി​ൽ വി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്​ കാ​ര​ണം. അ​തേ​സ​മ​യം, ദീ​ര്‍ഘ​കാ​ല ക​രാ​ര്‍ പ്ര​കാ​രം കേ​ര​ളം വാ​ങ്ങു​ന്ന വൈ​ദ്യു​തി വേ​ണ്ടെ​ന്നു വെ​ക്കാ​നാ​കി​ല്ല.

ഇ​ത് ഒ​ഴി​വാ​ക്കി​യാ​ല്‍ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കേ​ണ്ടി​വ​രും. ഇ​ക്കാ​ര​ണ​ത്താ​ൽ വൈ​ദ്യു​തി വി​ൽ​പ​ന സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​േ​മ്പാ​ഴും ക​രാ​ർ പ്ര​കാ​രം വൈ​ദ്യു​തി പു​റ​െ​മ​നി​ന്ന്​ വാ​ങ്ങേ​ണ്ടി​യും വ​രു​ക​യാ​ണ്. അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട് ജ​ലം പാ​ഴാ​കു​ന്ന​ത് ഏ​തു​വി​ധേ​ന​യും ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മം. ക​ല്ലാ​ര്‍കു​ട്ടി, പെ​രി​ങ്ങ​ൽ​ക്കു​ത്ത്, ക​ക്കാ​ട്, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു​വി​ട്ടി​രി​ക്കു​ക​യാ​ണ്. പൊ​ന്മു​ടി ഇ​ട​ക്ക്​ തു​റ​ന്ന്​ അ​ട​ച്ചു.

ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ര്‍, ക​ക്കി പോ​ലെ വ​ലി​യ സം​ഭ​ര​ണി​ക​ളെ​ല്ലാം നി​റ​യാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 91.36 ശ​ത​മാ​ന​മാ​ണ്​ ജ​ലം. 2393.36 അ​ടി​യാ​ണ്​ ജ​ല​നി​ര​പ്പ്. 2397.85 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ക്കും. 2398.85 അ​ടി​യാ​യാ​ൽ അ​ണ​ക്കെ​ട്ട്​ തു​റ​ക്കേ​ണ്ടി​വ​രും.

Tags:    
News Summary - electricity production doubled Put up for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.