ക​രു​ത​ൽ ജ​ലം ഉ​പ​യോ​ഗി​ച്ച​്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ തീ​രു​മാ​നം

കൊച്ചി: കൊടും വേനൽ മുന്നിൽകണ്ട് സ്വകാര്യ കമ്പനികളിൽനിന്നടക്കം കിട്ടാവുന്നിടത്തുനിന്നെല്ലാം ൈവദ്യുതി വാങ്ങിക്കൂട്ടിയ വൈദ്യുതി ബോർഡ്, അണക്കെട്ടുകളിലുള്ള ജലം പാഴാകുമോ എന്ന ഭീതിയിൽ. ഇതൊഴിവാക്കാൻ കരാർ പ്രകാരം വാങ്ങേണ്ട വൈദ്യുതിയുടെ അളവ് കുറക്കാൻ വിവിധ കമ്പനികളുമായി കൂടിയാലോചന തുടങ്ങി. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു.

മൂന്ന് ദിവസമായി ജലവൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുണ്ട്. വേനൽ കഴിഞ്ഞാലും അണക്കെട്ടുകളിൽ വെള്ളം അവശേഷിക്കുമെന്നാണ് വൈദ്യുതി ബോർഡി​െൻറ വിലയിരുത്തൽ. ചോദിച്ചിടത്തുനിന്നെല്ലാം വൈദ്യുതി കിട്ടുന്നതും വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ കനത്തതുമാണ് ഇതിന് കാരണം. കരുതൽശേഖരം കുറച്ചില്ലെങ്കിൽ മഴ ശക്തമാകുന്നതോടെ ജലം സംഭരിക്കാനാകാത്ത സ്ഥിതിവിശേഷം ഒഴിവാക്കാനാണ് ആഭ്യന്തര ഉൽപാദനം കൂട്ടുന്നതെന്നാണ് ബോർഡ് അധികൃതരുടെ വിശദീകരണം. വേനൽ ഇനി രണ്ട് മാസത്തിലേറെ ശേഷിക്കുേമ്പാഴും പതിവിന് വിപരീതമായി സംസ്ഥാനത്തെ അണക്കെട്ടുകളിൽ അവശേഷിക്കുന്ന ജലം പരമാവധി ഉപയോഗപ്പെടുത്തി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനാണ് തീരുമാനം.

ഇതനുസരിച്ചാണ് വ്യാഴാഴ്ച മുതൽ ജലവൈദ്യുതി ഉൽപാദനം കുത്തനെ കൂട്ടിയത്. ജൂൺ ആദ്യവാരത്തിൽതന്നെ കാലവർഷം എത്തുമെന്ന് കണക്കാക്കി ഇതനുസരിച്ച് അണക്കെട്ടുകളിലെ ജലം വിഭജിച്ച് പ്രതിദിന ഉൽപാദനം ക്രമീകരിക്കാനാണ് നിർദേശം. അതേസമയം, ചൂട് വർധിക്കുന്നതിനനുസരിച്ച് ഉപഭോഗം കുത്തനെ ഉയരുമെന്നത് വെല്ലുവിളി തന്നെയാണ്. ഇത് മറികടക്കാൻ വേണ്ടിവന്നാൽ പുറമെനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് വർധിപ്പിക്കാനും ധാരണയായി. കേന്ദ്ര അനുമതിയോടെ ഇതിനുള്ള കരാറുകളെല്ലാം ഉറപ്പിച്ചിട്ടുണ്ട്. വേനലിേലക്ക് മാത്രമായി ത്രിമാസ വാങ്ങൽ കരാറിലും ഒപ്പുവെച്ചു. കാലവർഷം കുറഞ്ഞതും തുലാവർഷം ചതിച്ചതുമടക്കം കാരണങ്ങളാലാണ് അണക്കെട്ടുകളിൽ മുൻ വർഷങ്ങളേക്കാൾ വെള്ളം തീരെ കുറഞ്ഞത്. ഇതും കൊടുംവരൾച്ച പ്രവചനവും കണക്കിലെടുത്താണ് ആവശ്യത്തിന് സ്വകാര്യ വൈദ്യുതി വാങ്ങാൻ നടപടി സ്വീകരിച്ചത്. 

Tags:    
News Summary - electricity production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.