​വൈദ്യുതി നിരക്ക്​ വർധനയിലേക്ക്​ നയിക്കുന്നത്​ ഉൽപാദനം ഉയർത്തുന്നതിലെ മെ​െല്ല​പ്പോക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ​വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​​ ​മു​ഖ്യ​കാ​ര​ണ​മാ​വു​ന്ന​ത്​ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്തു​ന്ന​തി​ലെ മെ​​െല്ല​പ്പോ​ക്ക്. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും നി​ർ​മാ​ണ​ത്തി​ലു​ള്ള​വ വേ​ഗ​ത്തി​ലാ​ക്കാ​നും അ​ടു​ത്തി​ടെ കെ.​എ​സ്.​ഇ.​ബി ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. വി​ല​കു​റ​ഞ്ഞ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യു​ള്ള സം​സ്ഥാ​ന​ത്ത്​ അ​ത്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലെ വീ​ഴ്​​ച​യാ​ണ്​ കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ഷ്ട​ക്ക​ണ​ക്ക്​ കൂ​ട്ടി​യ​തും അ​തി​ന്‍റെ ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തു​ന്ന​തി​ലേ​ക്കും ന​യി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ ആ​വ​​ശ്യ​മാ​യ​തി​ന്‍റെ 30 ശ​ത​മാ​ന​ത്തി​ൽ താ​​ഴെ​യാ​ണ്​ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം. ശേ​ഷി​ക്കു​ന്ന വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും വാ​ങ്ങു​ന്ന സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യം മാ​റി​വ​രു​ന്ന സ​ർ​ക്കാ​റു​ക​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നി​ല്ല. ​

ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ, സൗ​രോ​ർ​ജം രാ​ത്രി​യി​ലേ​ക്ക്​ ശേ​ഖ​രി​ച്ചു​വെ​ക്കാ​വു​ന്ന ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക​ൾ, കാ​റ്റി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​വു​ന്ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ യാ​ഥാ​സ​മ​യം ന​ട​പ്പാ​ക്കാ​നാ​യി​ല്ല. പ​ത്ത്​ വ​ർ​ഷ​ത്തി​നി​ടെ ​കെ.​എ​സ്.​ഇ.​ബി പു​തു​താ​യി വി​ത​ര​ണ ശൃം​ഖ​ല​യി​ലേ​ക്ക്​ ചേ​ർ​ത്ത വൈ​ദ്യു​തി​ശേ​ഷി 112 മെ​ഗാ​വാ​ട്ട്​ മാ​ത്ര​മാ​ണ്. നി​ല​വി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ത​ന്നെ 195 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി മാ​ത്ര​മേ അ​ധി​കം ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വൂ.

ജ​ല​ല​ഭ്യ​ത ധാ​രാ​ള​മു​ള്ള സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി​ക​ൾ (പി.​എ​സ്.​പി) അ​നു​യോ​ജ്യ​മാ​ണെ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ക​ണ്ടെ​ത്തു​ക​യും പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി​ല്ല. പ​ക​ൽ സ​മ​യം വെ​​ള്ളം ഉ​​യ​​ര​​ത്തി​​ലു​​ള്ള റി​​സ​​ർ​​വോ​​യ​​റി​​ലേ​​ക്ക്​ പ​​മ്പ്​ ചെ​​യ്ത്​ സൂ​​ക്ഷി​​ച്ച്​ പീ​​ക്ക്​ സ​​മ​​യ​​ത്ത്​ ​വൈ​​ദ്യു​​തി ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന പി.​എ​സ്.​പി കേ​​ര​​ള​​ത്തി​​ന്​ ഏ​​റെ അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​ൽ. വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ സ​മീ​പ​കാ​ല​ത്ത്​ ഇ​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​കാ​നും സ​മ​യ​മെ​ടു​ക്കും.

കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന നാ​ല്​ ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ട​തും പ്ര​തി​സ​ന്ധി​ക്ക്​ ഒ​രു കാ​ര​ണ​മാ​യി കെ.​എ​സ്.​ഇ.​ബി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത്​ 6000 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ 5860 മെ​ഗാ​വാ​ട്ട്​ വ​രെ​യാ​യി കു​റ​ച്ച​തു​കൊ​ണ്ടാ​ണ്​ വി​ത​ര​ണ ശൃം​ഖ​ല ത​ക​രാ​റി​ലാ​കാ​തെ നി​ല​നി​ർ​ത്താ​നാ​യ​ത്​. 15 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഉ​പ​ഭോ​ഗ വ​ർ​ധ​ന. വ​രു​ന്ന വേ​ന​ലി​ൽ അ​ത്​ അ​ഞ്ച്​ ശ​ത​മാ​നം ആ​യാ​ൽ​പോ​ലും വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​വും. 

ചെ​ല​വ്​ കു​റ​ഞ്ഞ വൈ​ദ്യു​തി: തു​ട​ർ​ച്ച​യാ​യി നി​ർ​​ദേ​ശം ന​ൽ​കി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നും

തി​രു​വ​ന​ന്ത​പു​രം: ഉ​യ​ർ​ന്ന വി​ല​യ്​​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തു​ട​ർ​ച്ച​യാ​യ നി​ർ​ദേ​ശ​മാ​ണ്​ ​​കെ.​എ​സ്.​ഇ.​ബി​ക്ക്​ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ന​ൽ​കാ​റു​ള്ള​ത്. ക​മീ​ഷ​ന്‍റെ വി​വി​ധ തെ​ളി​വെ​ടു​പ്പു​ക​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന്​ പു​റ​മേ കെ.​എ​സ്.​ഇ.​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക്ക ഉ​ത്ത​ര​വു​ക​ളി​ലും വി​ഷ​യം ഓ​ർ​മി​പ്പി​ക്കാ​റു​മു​ണ്ട്.

പ​ദ്ധ​തി​ക​ൾ വൈ​കു​ന്ന​തു​മൂ​ല​മു​ള്ള ന​ഷ്​​ടം വൈ​ദ്യു​തി താ​രി​ഫ്​ നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്. ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ കെ.​എ​സ്.​ഇ.​ബി​യു​ടെ അ​നാ​വ​ശ്യ കാ​ല​താ​മ​സം ന​ഷ്ട​ത്തി​ന്‍റെ ​​ക​ണ​ക്കി​ൽ​​പെ​ടു​ത്താ​നാ​വി​ല്ലെ​ന്നാ​ണ്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. 2027 വ​രെ​യു​ള്ള വൈ​ദ്യു​​തോ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലെ​ മൂ​ല​ധ​ന നി​ക്ഷേ​പ​പ​ദ്ധ​തി അം​ഗീ​ക​രി​ച്ചു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു ഈ ​പ​രാ​മ​ർ​ശം.

Tags:    
News Summary - Electricity rates are increasing in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.