തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. കെ.എ.സ്.ഇ.ബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ തീരുമാനം െടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വർധനവ് വേണ്ടിവരുമെന്നാണ് കരുതുന്നത്. അതല്ലാതെ തൽക്കാലം ബോർഡിന് മുന്നിൽ മറ്റ് വഴികളില്ല. ബോർഡിന്‍റെ ചെലവ് വൈദ്യുതി നിരക്കിലൂടെ മാത്രമേ ഈടാക്കാനാകൂ എന്നും എം. എം. മണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി തൽക്കാലം നടപ്പാക്കാൻ സാധ്യതയില്ല. പദ്ധതിയിൽ തനിക്ക് താൽപര്യമുണ്ടെങ്കിലും മുന്നണിയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.