തിരുവനന്തപുരം: വൈദ്യുതി ബോർഡിന് 10,327 കോടി രൂപ കമ്മിയുണ്ടെന്നും നികത്താൻ നിരക്ക് വ ർധന വേണ്ടിവരുമെന്നും 2019ലെ കരട് വൈദ്യുതിനയത്തിൽ നിർദേശം. 2013-14 വരെയുള്ള കണക്ക് പ്രക ാരം മാത്രം 5452 കോടിയുടെ റവന്യൂ വിടവും 14-15 മുതൽ 16-17 വരെ 4875.88 കോടിയുടെ റവന്യൂ നഷ്ടവുമുണ്ട്. ഇ തിൽ 1040 കോടി മാത്രമാണ് നിരക്ക് വർധനയായി പിരിച്ചെടുക്കാൻ അനുവദിച്ചതെന്നും നയത്ത ിൽ പറയുന്നു.
പ്രധാന നിർദേശങ്ങൾ
- കേടായ മീറ്റർ ഒരു വർഷത്തിനകം മാറ്റും. ഘ ട്ടംഘട്ടമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കും. വൈദ്യുതി വാങ്ങലിന് ഹ്രസ്വ-മധ്യ-ദീർഘകാല അടിസ്ഥാനത്തിൽ ലേലനടപടികളിലൂടെ സംവിധാനം. താരിഫ് ഇതര വരുമാനം വർധിപ്പിക്കും. ബോർഡിെൻറ കടം പുനഃക്രമീകരിക്കും. കുടിശ്ശിക പിരിവ് ശക്തമാക്കും. പുനർവിന്യാസത്തിലൂടെ ശമ്പള-ഭരണ ചെലവ് കുറയ്ക്കും. പ്രസരണ-വിതരണ നഷ്ടം പത്ത് ശതമാനത്തിലും താഴേക്ക് കൊണ്ടുവരും.
- വൈദ്യുതി അപേക്ഷ ലഘൂകരിക്കും. സെക്ഷൻ ഒാഫിസുകൾ സേവനകേന്ദ്രങ്ങളാക്കി മാറ്റും. കൂടുതൽ ജലവൈദ്യുതപദ്ധതികൾ കൊണ്ടുവരും. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
- ജല പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ആദായകരമായി പ്രകൃതി വാതകം ലഭിച്ചാൽ താപനിലയങ്ങൾ അതിനനുസരിച്ച് മാറ്റും. മൂന്നുവർഷം കൊണ്ട് പ്രസരണരംഗം ഉടച്ചുവാർക്കും. കൂടങ്കുളം ലൈൻ മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കും. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കും സ്ഥാപിക്കും.
- ബോർഡിൽ പ്രത്യേക സുരക്ഷ വിഭാഗം രൂപവത്കരിക്കും. വൈദ്യുതി സംവിധാനത്തിലെ എല്ലാ ജോലികൾക്കും വർക്ക് പെർമിറ്റ് സംവിധാനം കൊണ്ടുവരും. ആവശ്യമായ ഇടങ്ങളിൽ കമ്പിക്ക് പകരം ഭൂഗർഭ കേബിളുകൾ അടക്കം സ്ഥാപിക്കും. സുരക്ഷ ഒാഡിറ്റിന് പഞ്ചായത്തുതല സമിതികൾ.
- ഗാർഹിക വൈദ്യുതി ഉപകരണ ഗുണനിലവാരം ഫലപ്രദമാക്കും. സിവിൽ എൻജിനീയറിങ് വിഭാഗത്തിെൻറ പ്രവർത്തനം വൈവിധ്യവത്കരിച്ച് നിർമാണങ്ങൾ ഏെറ്റടുക്കും.
- സംസ്ഥാനത്തുടനീളം ബാറ്ററി ചാർജിങ് /സ്വൈപ്പിങ് സ്റ്റേഷനുകൾ ഉണ്ടാക്കും.
- സൗരോർജ പദ്ധതികൾക്കായി പ്രേത്യക കമ്പനി. ഉപഭോക്താവിെൻറ ആവശ്യം അനുസരിച്ചുള്ള സംവിധാനമൊരുക്കാൻ എസ്.പി.വി വരും.
- ഹൈഡൽ ടൂറിസം വികസനത്തിന് ബോർഡിന് കീഴിൽ അനുബന്ധ കമ്പനി രൂപവത്കരിക്കും. തദ്ദേശസ്ഥാപങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത സംരംഭവുമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.