വാളുമുക്ക് കോളനിയിൽ കാട്ടാനയുടെ പരാക്രമം -VIDEO

കേളകം: അടക്കാത്തോട് - വാളുമുക്ക് കോളനിയിൽ കാട്ടാനയുടെ പരാക്രമം. ഇന്ന് പുലർച്ചെയാണ് കൊമ്പനാന ജനവാസ മേഖലയിൽ കടന്നത്. ദീർഘനേരം സമീപ പ്രദേശങ്ങളിൽ ഭീതി പരത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് മടങ്ങി.

മുമ്പ് തകർന്ന ആന മതിൽ കടന്ന ഭാഗത്ത് കൂടിയാണ് ജനവാസ മേഖലയിലേക്ക് കടന്നത്. സമീപ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടാന തിരിച്ച് ആന മതിൽ കടന്ന് മടങ്ങിയതോടെയാണ് പ്രദേശവാസികളുടെ ഭീതിയകന്നത്.

വാളുമുക്കിലെ കോളനിയിലെ വീടിന് നേരെയും കാട്ടാന അക്രമം നടത്തി. കോളനി നിവാസികൾ ഭയന്ന് അലമുറയിട്ടതോടെ കാട്ടാന പിന്തിരിഞ്ഞ് മടങ്ങി. ചീങ്കണ്ണിപ്പുഴയോരത്തേക്കാണ് കാട്ടാന മടങ്ങി പോയത്. 


Tags:    
News Summary - elephant attack kelakam adakkathod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.