ശ്രീകൃഷ്ണപുരം: പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി അബദ്ധത്തിൽ കിണറ്റിൽ വീണ് ചെരിഞ്ഞു. ഗുരുവായൂർ ശേഷാദ്രി എന്ന ആനയാണ് ചെരിഞ്ഞത്.
തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞു മടങ്ങുേമ്പാഴാണ് സംഭവം. ഇടഞ്ഞോടുന്നതിനിടെ ആനയുടെ കുത്തേറ്റ വാരിത്തൊടി മോഹനൻ മേനോനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുനാരായണപുരം വേലിപ്പറമ്പിൽ വിശ്വനാഥെൻറ വീട്ടിലെ കിണറ്റിലാണ് വീണത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുൻകാൽ വഴുതി കിണറ്റിൽ വീണെങ്കിലും മുകളിൽതന്നെ കൊമ്പു തടഞ്ഞ് നിൽക്കുകയായിരുന്നു. െക്രയിൻ ഉപയോഗിച്ച് രാത്രി പത്തരയോടെയാണ് കരക്കുകയറ്റിയത്. ശ്രീകൃഷ്ണപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.