പാലോട്: കല്ലാറിൽ ആന െചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് കണ്ടെത്തൽ. ആനയുടെ മൃതദേഹം കാണപ്പെട്ട സ്വകാര്യ തോട്ടത്തിെൻറ ഉടമ കല്ലാർ സ്വദേശി രാജേഷിനെ (43) വനം അധികൃതർ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ പ്രാഥമിക വിശകലനത്തിൽ ശ്വാസകോശത്തിലുണ്ടായ തകരാറാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞിരുന്നു. വിശദ പരിശോധനയിലാണ് ഷോക്കേറ്റതാണെന്ന് കണ്ടെത്തിയത്.
റബർ ഷീറ്റ് ഉണക്കാനായി തോട്ടത്തിൽ രണ്ട് മീറ്റർ ഉയരത്തിൽ രാജേഷ് കമ്പി കെട്ടിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കമ്പികൾ കല്ലാറിെൻറ തീരത്തേക്ക് നീട്ടി അതിൽ വൈദ്യുതി കടത്തിവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കല്ലാറിൽനിന്ന് വെള്ളം കുടിച്ചശേഷം ഉൾവനത്തിലേക്ക് പോകവേ ഈ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റത്. കമ്പിയിൽ മുട്ടാൻ തക്ക ഉയരമില്ലാത്തതിനാൽ ഒപ്പമുണ്ടായിരുന്ന കുട്ടിയാന രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ച ഇയാൾ തോട്ടത്തിലെത്തിയപ്പോഴാണ് ആന െചരിഞ്ഞത് കണ്ടത്. ഉടൻ വൈദ്യുതിബന്ധം വേർപെടുത്തി തെളിവുകൾ നശിപ്പിച്ച ശേഷം ഒളിവിൽ പോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ വിശദ പരിശോധനയിൽ ഷോക്കേറ്റതാണെന്ന് കണ്ടെത്തിയതോടെയാണ് രാജേഷിനെ പിടികൂടിയത്. ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമ്മയാനയുടെ മൃതദേഹത്തിൽ തഴുകിയും തലോടിയും ഇടക്ക് എഴുന്നേൽപിക്കാൻ ശ്രമിച്ചും മണിക്കൂറുകളോളം വട്ടംചുറ്റി നിന്ന കുട്ടിയാന ഹൃദയഭേദക കാഴ്ചയായിരുന്നു. പിന്നീട് കുട്ടിയാനയെ പിടികൂടി കോട്ടൂർ ആനസങ്കേതത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.