കേളകം (കണ്ണൂർ): ആറളം വന്യജീവി സങ്കേതത്തിൽ എട്ട് മാസം മുമ്പ് വനപാലകർ മയക്ക് വെടിവെച്ച് പിടികൂടി കൂട്ടിലടച്ച ചുള്ളിക്കൊമ്പനെന്ന കാട്ട് കൊമ്പനെ വയനാട് മുത്തങ്ങയിലേക്ക് കൊണ്ടുപോയി. മയക്ക് വെടി നൽകി കുങ്കിയാനകളുടെ സഹായത്തോടെ പ്രത്യേകം തയാറാക്കിയ ട്രക്കിലാണ് മുത്തങ്ങയിലേക്ക് കൊണ്ട് പോയത്.
വനം വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കരിയ ആനക്ക് മയക്ക് വെടി നൽകി. വനംവകുപ്പ് ചീഫ് കൺസർവേറ്റർ ശ്രാവൺ കുമാർ വർമ്മ, കണ്ണൂർ ഡി.എഫ്.ഒ സുനിൽ പാമടി, ഫ്ലയിംഗ് സ്കോട് ഡി.എഫ്.ഒ സി.വി രാജൻ ,ആറളം വൈൽഡ് ലൈഫ് വാർഡൻ വി.മധുസൂ തനൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത വനപാലകർ ദൗത്യത്തിന് നേതൃത്വം നൽകി. കഴിഞ്ഞ വർഷം മെയ് 10-നാണ് മേഖലയിൽ നിരവധിയാളുകളുടെ ജീവനെടുത്ത കൊലയാളി ചുള്ളിക്കൊമ്പനെ ആറളം ഫാമിൽ നിന്ന് പിടികൂടി കൂട്ടിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.