അറസ്റ്റിലായ പ്രതികൾ

കൂട്ട ബലാത്സംഗം: നാടുവിട്ട മൂന്നു പ്രതികൾക്കായി പൊലീസ് യു.പിയിലേക്ക്

കൊച്ചി: ഏലൂർ മഞ്ഞുമ്മലിൽ പതിനാലുകാരിയെ കൂട്ട ബലാത്സംഗം ചെയ്​ത സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. പീഡനത്തിന് ശേഷം നാടുവിട്ട മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ പിടികൂടാനാണ് പൊലീസ് നീക്കം ഊർജിതമാക്കിയത്. ഇതിനായി യു.പി പൊലീസിന്‍റെ സഹായം കേരള പൊലീസ് തേടി.

കൂട്ട ബലാത്സംഗ കേസിൽ മൂന്ന്​ അന്തർ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ്​ രാംപൂർ സ്വദേശികളായ ഷാഹിദ്​ (24), ഫർഹാദ്​ ഖാൻ (29), ഹനീഫ്​ (28) എന്നിവരാണ്​ പിടിയിലായത്​.

കൊച്ചി അസി. പൊലീസ്​ കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ പീഡനം സ്ഥിരീകരിച്ചത്​. ഏലൂർ പൊലീസാണ്​ കേസെടുത്തത്​. മാർച്ച്​ മുതൽ പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരു​ന്നെന്ന്​ പെൺകുട്ടി പൊലീസിനെ അറിയിച്ചു.

ഇടപ്പള്ളി ടോളിലും കുന്നുംപുറത്തും വെച്ച്​ പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വീടിനു സമീപം വാടകക്ക്​ താമസിക്കുകയായിരുന്നു പ്രതികൾ. കൗൺസലിങ്ങിനിടെയാണ്​ പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്​.​

മൂന്നു പ്രതികളെ റിമാൻഡ്​ ചെയ്​തു. ഇൻസ്​പെക്​ടർ മനോജ്​, എസ്​.ഐ സുദർശന ബാബു, എ.എസ്​.ഐമാരായ സലീം, സുനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.