കരിപ്പൂർ: റൺേവ നവീകരണത്തിന് 2015ൽ നിർത്തിയ വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്സ് സംഘം തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലെത്തും. സാധ്യത പഠനത്തിെൻറ ഭാഗമായ അന്തിമഘട്ട സുരക്ഷ വിലയിരുത്തലുകൾക്കായാണ് സംഘം എത്തുന്നത്. എമിറേറ്റ്സ് സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കരിപ്പൂരിലുണ്ടാകുമെന്ന് വിമാനത്താവള ഡയറക്ടർ കെ.
ശ്രീനിവാസ റാവു പറഞ്ഞു. സാേങ്കതിക വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തുന്നത്. കോഴിക്കോട്-ദുബൈ െസക്ടറിൽ കോഡ് ഇ വിഭാഗത്തിലെ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, എ 330 എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും സർവിസ് നടത്തുക. വിലയിരുത്തലുകൾക്ക് മുന്നോടിയായി എമിറേറ്റ്സ് ഇൗ വിഭാഗത്തിൽപ്പെടുന്ന വിമാനങ്ങളുടെ സാേങ്കതിക വിശദാംശങ്ങൾ അതോറിറ്റിക്ക് കൈമാറി.
വിമാനത്താവള ഡയറക്ടർ, വ്യോമഗതാഗതം (എ.ടി.സി), എ.ടി.സി സേഫ്റ്റി ഒാഫിസർ, കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ, എൻജിനീയറിങ്, ഗ്രൗണ്ട് ഹാൻഡ്ലിങ് തുടങ്ങി കരിപ്പൂരിലെ വിവിധ വകുപ്പുകളും എമിറേറ്റ്സും സംയുക്തമായാണ് റിപ്പോർട്ട് വിലയിരുത്തുക. അതോറിറ്റിയും വിമാനക്കമ്പനിയും ചേർന്ന് തയാറാക്കിയ സുരക്ഷ വിലയിരുത്തൽ, വിമാനകമ്പനി നടത്തിയ സുരക്ഷ വിലയിരുത്തൽ, സ്യൂട്ടബിലിറ്റി െചക്ക് റിപ്പോർട്ട്, നടത്തിപ്പ് ക്രമം, ഫ്ലൈറ്റ് പ്ലാൻ ഡാറ്റ, സർവിസ് ആരംഭിക്കാൻ വിമാനക്കമ്പനി നൽകിയ അപേക്ഷ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് അന്തിമ അനുമതിക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) ൈകമാറുക.
കരിപ്പൂരിൽനിന്ന് അതോറിറ്റി ആസ്ഥാനത്തേക്കാണ് റിപ്പോർട്ട് നൽകുക. ഡൽഹിയിലെ അതോറിറ്റി ആസ്ഥാനത്തനിന്ന് ഡി.ജി.സി.എക്ക് നൽകും. അതേസമയം, സുരക്ഷ വിലയിരുത്തൽ പൂർത്തിയായ എയർഇന്ത്യക്ക് വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനുള്ള അനുമതി നീളും. നേരത്തേ, കരിപ്പൂരിൽനിന്ന് അന്തിമ അനുമതിക്ക് സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ ഡി.ജി.സി.എക്ക് കൈമാറിയിട്ടില്ല. ഫയൽ ഇപ്പോഴും അതോറിറ്റി ആസ്ഥാനത്താണ്. റിപ്പോർട്ടിൽ അതോറിറ്റി വിശദീകരണവും തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.