മലപ്പുറം: വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ എ.ആർ നഗർ സർവ്വീസ് സഹകരണബാങ്കിൽ കൂട്ട സ്ഥലമാറ്റം. ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അേന്വഷണം നടത്തുന്നതിനിടയിലാണ് നടപടി. ബാങ്കിലെ 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
അഡ്മിനിസ്ട്രേറ്റർക്കും ഭരണസമിതിക്കുമെതിരെ മൊഴി നൽകിയവരുൾപ്പടെയാണ് സ്ഥലം മാറ്റിയത്. ഇേന്റണൽ ഓഡിറ്ററെ അടക്കം സ്ഥലം മാറ്റിയിട്ടിട്ടുണ്ട്.
ഭരണ സമിതിക്കും അഡ്മിനിസ്ട്രേറ്റർക്കുമെതിരെ 15 ഓളം ജീവനക്കാർ മൊഴി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂട്ട സ്ഥലമാറ്റമെന്നാണ് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നത്.എന്നാൽ രണ്ട് വർഷം കൂടുേമ്പാഴുള്ള സ്വാഭാവിക നടപടിയെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം.
എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.