എല്ലാ വീട്ടിലും ‘എമ്പുരാൻ’ ചർച്ചയാകും; ബി.ജെ.പി കുതിച്ചുയരും -മന്ത്രി ജോർജ് കുര്യൻ

കോഴിക്കോട്: എല്ലാ വീടുകളിലും എമ്പുരാൻ സിനിമ ചർച്ചചെയ്യുമെന്നും ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ കുതിച്ചുയരുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിൽ മോഹൻലാൽ നെഗറ്റിവ് കഥാപാത്രമായിരുന്നു. എന്നിട്ടും പിന്നീട് വലിയ സൂപ്പർസ്റ്റാറായി. അതുപോലെ ബി.ജെ.പിയും വളരും -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തിൽ എം.ടി. രമേശും രാജീവ് ചന്ദ്രശേഖറും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

ബജ്രംഗിയുടെ പേര് ഒഴിവാക്കും; ഗുജറാത്ത് കലാപ ദൃശ്യങ്ങൾക്കും കത്രിക വീഴും

തിരുവനന്തപുരം: ‘എമ്പുരാൻ’ സിനിമക്കെതിരെ സംഘപരിവാറിന്‍റെ പ്രതിഷേധം കടുത്തതിനെ തുടർന്ന്‌ സിനിമ റീസെൻസർ ചെയ്യുന്നു. ചിത്രത്തിലെ 17 ഭാഗങ്ങളിൽ മാറ്റംവരും. ബാബ ബജ്രംഗി എന്ന പ്രധാനവില്ലന്റെ പേര്‌ ഒഴിവാക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, കലാപത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവ ഒഴിവാക്കിയേക്കും. ദേശീയ അന്വേഷണ ഏജൻസിയെ വിമർശിക്കുന്ന ഭാഗങ്ങൾക്കും കത്രിക വീഴും.

സംഘപരിവാറിന്റെ സമ്മർദങ്ങൾക്കൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടത്. പുതിയ സെൻസർ ബോർഡ് മാറ്റങ്ങൾ പരിശോധിച്ച ശേഷം ബുധനാഴ്ചയോടെ ചിത്രം ‘മോഡിഫിക്കേഷൻ’ കഴിഞ്ഞ് തിയറ്ററിലെത്തും.

എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്‌.എസ്‌ മുഖപത്രമായ ഓർഗനൈസർ രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമായിരുന്നു ഓർഗനൈസറിലെ വിമർശനം. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിച്ചു.

Tags:    
News Summary - Empuraan will be discussed in every household says George kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.