അടൂർ: ഇളമണ്ണൂർ ചാങ്കൂരിൽ കാപ്പ കേസിലുൾപ്പെട്ട പ്രതിക്കും സഹോദരനുമെതിരെയുള്ള മുൻവിരോധംമൂലം രാത്രി വീടുകയറിയുള്ള ആക്രമണത്തിൽ പ്രതികളുടെ മാതാവ് മരിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.ഏനാദിമംഗലം കുറുമ്പകര ശ്യാംരാജിനെയാണ് (35) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും അവർക്കെതിരെയും ഒളിപ്പിച്ചവർക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും അടൂർ സി.ഐ ടി.ഡി. പ്രജീഷ്കുമാർ പറഞ്ഞു. നേരത്തേ അറസ്റ്റിലായ 11 പേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് ഒരാൾകൂടി അറസ്റ്റിലായത്.ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാതയെയാണ് (64) ഫെബ്രുവരി 19ന് രാത്രി 10.30ന് ഒരുസംഘം വീട്ടിൽക്കയറി കമ്പിവടികൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപിച്ചത്.
ഇവർ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. 15 പേരടങ്ങുന്ന സംഘമാണ് വീട് തല്ലിത്തകർക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിച്ച് കിണറ്റിലിടുകയും ചെയ്തത്. സുജാതയുടെ മക്കളായ കാപ്പ കേസ് പ്രതി സൂര്യലാൽ, സഹോദരൻ ചന്ദ്രലാൽ എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി 18ന് കുറുമ്പകരയിലെ കോളനിയിൽ അക്രമം നടത്തിയതിന് തിരിച്ചടിക്കാൻ എതിരാളികൾ എത്തിയപ്പോൾ അവരുടെ അസാന്നിധ്യത്തിൽ സുജാതയെ ആക്രമിക്കുകയായിരുന്നു. ആദ്യ കേസിലെ പ്രതികളെ ഏനാത്ത് പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.